പിണറായിക്കും റിയാസിനും നിർണായകം; സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി:  സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാത്തത് ചോദ്യം ചെയ്തുള്ള ഹർജിയില്‍ ഹൈക്കോടതി വിധി ഇന്ന്.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു ഹരജിക്കാരനും, ഇഡിയും കോടതിയിൽ സ്വീകരിച്ചത്. പ്രാഥമിക അന്വേഷണം നടത്തി വസ്തുതകൾ ബോധ്യപ്പെട്ടാൽ രജിസ്റ്റർ ചെയ്യുമെന്ന സുപ്രിംകോടതി വിധികൾ ഉണ്ടെന്നും, അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ വ്യക്തമാക്കിയത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി നൽകിയ രേഖകൾ കോടതി വിളിച്ചു വരുത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ഇന്ന് വിധി പറയുക.

പൊതുപ്രവർത്തകനായ കെ.എം ഷാജഹാൻ നൽകിയ ഹർജിയിൽ വിധി പറയുന്നത് ജസ്റ്റിസ് എ. ബദറുദിൻ ആണ്. ഗുരുതര കുറ്റകൃത്യങ്ങള്‍ അടങ്ങിയ കത്താണ് ഇഡിയുടെതെന്നും അതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ലെന്നുമാണ് ഹർജിക്കാരനായ അഡ്വ. കെ എം ഷാജഹാന്റെ വാദം. ഇഡി നല്‍കുന്ന കത്തിന്‍മേല്‍ പോലീസ് നേരിട്ട് എഫ്ഐആര്‍ ഇടേണ്ടതുണ്ടോ എന്ന നിയമപ്രശ്നമാണ് കോടതി പ്രധാനമായും പരിഗണിച്ചത്. ഇതിനായി ഇഡി ഡിജിപിക്ക് അയച്ച കത്തിന്റെ പകര്‍പ്പ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേ സമയം, ഹർജി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇഡിയുടെ വിവര ലഭ്യതയില്‍ ഉടന്‍ തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും, ഇത് സംബന്ധിച്ച് വ്യക്തമായ സുപ്രീംകോടതി ഉത്തരവുകളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 66(2) പ്രകാരം കൈമാറിയ വിവരങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിന് നിയമപരമായ ബാധ്യതയുണ്ടെന്നും, സംഭവത്തില്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഇഡി കോടതിയില്‍ നിലപാടെടുത്തു.
SUMMARY: Crucial for Pinarayi and Riyas; High Court verdict today on the plea seeking registration of an FIR in the CMRL-Exalogic monthly payoff case.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ആം​ബു​ല​ൻ​സി​നു​ള്ളി​ലെ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റിച്ചു; രോ​ഗിക്ക് ദാരുണാന്ത്യം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ ആം​ബു​ല​ൻ​സി​നു​ള്ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് രോ​ഗി...

സമൂഹവിവാഹവും സാമൂഹ്യസേവന പ്രവർത്തനങ്ങളുമായി ‘വർണ്ണങ്ങൾ 2026’

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം (SKKS) കൊത്തന്നൂർ സോൺ സംഘടിപ്പിച്ച...

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്; രജിസ്ട്രേഷൻ പോർട്ടൽ ആരംഭിച്ചു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്കായുളള നോർക്ക റിട്ടേണി ഐ.ഡി കാർഡ് രജിസ്ട്രേഷനായുളള വെബ്ബ്...

കർണാടകയിൽ 217 താലൂക്കുകൾ വരൾച്ചാബാധിതം; ദുരിതാശ്വാസത്തിനായി വായ്പ പരിഗണിക്കുന്നു

ബെംഗളൂരു: കർണാടകയിൽ വരൾച്ച രൂക്ഷമായതോടെ സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും...

അസമില്‍ ബിഎസ്എഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 32 ജവാന്‍മാര്‍ക്ക് പരുക്ക്

ദിസ്പൂർ: അസമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട്...

മഹാലയ അമാവാസി പിതൃതർപ്പണം നാളെ

ബെംഗളൂരു: ശ്രീനാരായണ സമിതി സംഘടിപ്പിക്കുന്ന മഹാലയ അമാവാസി പിതൃതർപ്പണം നാളെ രാവിലെ...

കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ആക്രമണം; ബസുകൾക്ക് തീപിടിച്ച് 33 പേർ കൊല്ലപ്പെട്ടു

കീവ്: കിഴക്കൻ യുക്രെയ്‌നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ രണ്ട് ബസുകൾക്ക് തീപിടിച്ച്...

റോഡുകളിലെ കുഴികൾ കണ്ടെത്താൻ എഐ; ബെംഗളൂരുവിലെ വടക്കൻ മേഖലയിൽ കണ്ടെത്തിയത് 14,393 കുഴികൾ

ബെംഗളൂരു: ബെംഗളൂരു വടക്കൻ നഗരസഭാ പരിധിയിലെ റോഡുകളുടെ അവസ്ഥ കൃത്രിമബുദ്ധി സാങ്കേതികവിദ്യ...

Related Articles

Popular Categories