കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് ആറു മണിയോടെ ചെന്നൈ എക്സ്പ്രസ് ട്രെയിൻ കടന്നു പോയ ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 25 വയസ്സു തോന്നുന്ന യുവാവും 22 വയസ്സു തോന്നുന്ന യുവതിയുമാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.
SUMMARY: Young man and woman die after being hit by a train in Koyilandy.
കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















