പശ്ചിമേഷ്യൻ സംഘർഷം; കൊച്ചിയിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി

കൊച്ചി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നുള്ള 10 വിമാന സർവീസുകൾ റദ്ദാക്കി. സൗദി അറേബ്യ, ദോഹ, റാസൽ ഖൈമ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകളാണ് റദ്ദാക്കിയത്. ഇന്നു മുതൽ ഒക്ടോബർ 13 വരെയുള്ള സർവീസുകൾക്കാണ് നിയന്ത്രണം. ആകാശ എയറിന്റെ 5 സർവീസുകൾക്കു പുറമേ ഫ്ലൈനാസ്, ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളുടെ സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.

11ന് കൊച്ചി–റിയാദ്–കൊച്ചി റൂട്ടിലെ ഫ്ലൈനാസ് എക്സ്‌വൈ 399, 400, ദോഹയിൽനിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 476, കൊച്ചിയിൽനിന്ന് ദോഹയിലേക്കുള്ള ഐഎക്സ് 475, കൊച്ചി–റിയാദ് ആകാശ എയർ ക്യുപി 523, കൊച്ചി–ജിദ്ദ ക്യുപി 550, കൊച്ചി–റാസൽഖൈമ ഇൻഡിഗോ 6ഇ 1517 എന്നീ സർവീസുകളാണ് റദ്ദാക്കിയത്. രാത്രി 9.30-ന് പുറപ്പെടേണ്ടിയിരുന്ന സർവീസായിരുന്നു ഇൻഡിഗോയുടേത്‌. 12ന് ജിദ്ദ–കൊച്ചി റൂട്ടിലെ ആകാശ എയർ ക്യുപി 551, റിയാദ്–കൊച്ചി ക്യുപി 524, കൊച്ചി–റിയാദ് ക്യുപി 523 എന്നീ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. 13ന് റിയാദിൽനിന്ന് കൊച്ചിയിലേക്കുള്ള ആകാശ എയർ ക്യുപി 524 സർവീസും റദ്ദാക്കിയതായി സിയാൽ അറിയിച്ചു.

റദ്ദാക്കിയ 10 സർവീസുകളിൽ അഞ്ചും ആകാശ എയറിന്റേതാണ്. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ നിലവിലെ സ്ഥിതി ഉറപ്പാക്കണമെന്ന് സിയാൽ അറിയിച്ചു.
SUMMARY: West Asia conflict: 10 flight services from Kochi cancelled.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച നിലയിൽ....

ബെംഗളൂരുവിൽ കുടിവെള്ള ദുരുപയോഗം; 721 നിയമലംഘനങ്ങൾ കണ്ടെത്തി, 36.05 ലക്ഷം പിഴ

ബെംഗളൂരു: നഗരത്തിൽ കുടിവെള്ളം അനധികൃതമായി ഉപയോഗിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയുന്നതിനായി പരിശോധന...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: മുഖ്യമന്ത്രി നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും; എല്‍ഡിഎഫ് പിന്തുണക്കും

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട്...

ക്ഷേത്ര ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു, പത്തിലധികം പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിലെ ഹുക്കേരി താലൂക്കിൽ ദുർഗാദേവിയുടെ വിഗ്രഹവുമായി പോയ...

മൈസൂരു ദസറയ്ക്ക് തുടക്കമായി; 11 ദിവസം നീളുന്ന ആഘോഷങ്ങൾ, ജംബൂ സവാരി ഒക്ടോബർ 21ന്

ബെംഗളൂരു: കർണാടകയുടെ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന മൈസൂരു ദസറയ്ക്ക് തുടക്കമായി....

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ...

Related Articles

Popular Categories