ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി കേരള കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ശിവകുമാറിന്റെ ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു സിദ്ദിഖിന്റെ കൂടിക്കാഴ്ച.
മൈസൂരു–നഞ്ചൻകോട്–നിലമ്പൂർ റെയിൽപാത യാഥാർഥ്യമാക്കുക, രാത്രിയാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുക, രാത്രികാലങ്ങളിൽ കൂടുതൽ ബസുകൾക്ക് അനുമതി നൽകുക, മെഡിക്കൽ–ആംബുലൻസ് സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. കേരളത്തെയും കർണാടകത്തെയും ബന്ധിപ്പിക്കുന്ന ഇരട്ട ടണൽ അല്ലെങ്കിൽ ആകാശപാത എന്ന നിർദേശവും കൂടിക്കാഴ്ചയില്‍ മുന്നോട്ടുവച്ചു.
















