ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ ബീദർ ഭാൽകിയിലെ ഓം ലക്ഷ്മി സഹകരണ സൊസൈറ്റിയിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ദോനഗപുരയിലെ ഫാം ഹൗസിൽ നടത്തിയ പരിശോധനയില്‍ ചില രേഖകൾ ഇ.ഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഏഴ് മണിക്കൂറോളമാണ് ഇഡി അധികൃതർ പരിശോധന നടത്തിയത്.
മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകളിൽ 400 വെറ്ററിനറി ഓഫിസർമാരുടെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അഴിമതി കേസിലെ പ്രതിയായ ബസവരാജ് കണ്ണാലെ ഈ സഹകരണ സംഘം വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. 35– 80 ലക്ഷം രൂപ വാങ്ങിയ ശേഷം പരീക്ഷയുടെ ഒഎംആർ ഷീറ്റുകളിൽ വ്യാപക തിരിമറി നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
SUMMARY: Karnataka PSC recruitment scam: ED conducts raid on cooperative society in Bhalki.
















