പത്ത് ദിവസത്തെ ദസറ ദർശൻ ടൂർ പാക്കേജുമായി കര്‍ണാടക ആര്‍ടിസി 

ബെംഗളൂരു: ദസറയോടനുബന്ധിച്ച് പ്രത്യേക പാക്കേജ് ടൂറുകളൊരുക്കി കർണാടക ആർടിസി. കുറഞ്ഞ ചെലവിൽ ദസറ വിശേഷ ആഘോഷങ്ങൾ നടക്കുന്ന വിവിധ ക്ഷേത്രങ്ങളിലേക്ക് ഈ ബസ്സിൽ കേറി പോകാം. ഒക്ടോബർ 20 വരെയാണ് പ്രത്യേക പാക്കേജ് ടൂറുകൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്. http://www.ksrtc.in എന്ന വെബ്സൈറ്റ് വഴി യാത്രക്കാർക്ക് ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

മംഗളൂരു ദസറ പാക്കേജ്: രാവിലെ 8 മണിക്ക് മംഗളൂരു ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് രാത്രി 8:30-ന് തിരിച്ചെത്തും. മാറോളി സൂര്യ നാരായണ ക്ഷേത്രം, ബോളാര മാരിയമ്മ ക്ഷേത്രം, മംഗളാദേവി ക്ഷേത്രം, പോളലി രാജരാജേശ്വരി ക്ഷേത്രം, ഹൊസ്നാട് കൊടിയടുക്ക അന്നപൂർണേശ്വരി ക്ഷേത്രം, കട്ടീൽ ദുർഗാപറമേശ്വരി ക്ഷേത്രം, ബപ്പനാട് ദുർഗാപറമേശ്വരി ക്ഷേത്രം, സസിഹിത്ലു ഭഗവതി ക്ഷേത്രം, ചിത്രപുര ദുർഗാപറമേശ്വരി ക്ഷേത്രം, ഉർവ മാരിയമ്മ ക്ഷേത്രം, കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഈ ബസ് എത്തിച്ചേരും. മുതിർന്നവർക്ക് 500 രൂപയും കുട്ടികൾക്ക് (6-12 വയസ്സ് വരെ) 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

മംഗളൂരു – തലക്കാവേരി – ഭാഗമണ്ഡല പാക്കേജ്: രാവിലെ 7 മണിക്ക് പുറപ്പെട്ട് രാത്രി 9:30-ന് ബസ് തിരിച്ചെത്തും. പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രം, തലക്കാവേരി ക്ഷേത്രം, ഭഗണ്ഡേശ്വര ക്ഷേത്രം, ത്രിവേണി സംഗമം, അബ്ബി വെള്ളച്ചാട്ടം, രാജാ സീറ്റ് എന്നിവിടങ്ങളിലേക്കാണ് യാത്ര. മുതിർന്നവർക്ക് 600 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് (6-12 വയസ്സ്) 500 രൂപയും.

മംഗളൂരു – കൊല്ലൂർ പാക്കേജ്: രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 8 മണിക്ക് തിരിച്ചെത്തും. ഉച്ചില മഹാലക്ഷ്മി ക്ഷേത്രം, കാപു മാരിയമ്മ ക്ഷേത്രം, മന്ദാർത്തി ദുർഗാപറമേശ്വരി ക്ഷേത്രം, കമലശിലെ ബ്രാഹ്മി ദുർഗാപറമേശ്വരി ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം, മാരണക്കട്ടെ ബ്രഹ്മലിംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. മുതിർന്നവർക്ക് 600 രൂപയാണ് നിരക്ക്. കുട്ടികൾക്ക് (6-12 വയസ്സ്) 500 രൂപ.

മംഗളൂരു – സിഗന്ധൂർ പാക്കേജ്:  രാവിലെ 7:00 മണിക്ക് പുറപ്പെട്ട് രാത്രി 7:30-ന് തിരിച്ചെത്തും. കുന്ദാപുര, സിഗന്ധൂർ ചൗഡേശ്വരി ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശിക്കാം. മുതിർന്നവർക്ക് 700 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് (6-12 വയസ്സ്) 600 രൂപ.

മംഗളൂരു – ശൃംഗേരി ദസറ പാക്കേജ്:
രാവിലെ 8 മണിക്ക് പുറപ്പെട്ട് രാത്രി 7:30-ന് തിരിച്ചെത്തും. കൊടിയടുക്ക അന്നപൂർണേശ്വരി ക്ഷേത്രം, ശൃംഗേരി ശാരദാംബ ക്ഷേത്രം, ഹരിഹരപുര മഠം, കിഗ്ഗയിലെ ഋഷ്യശൃംഗേശ്വര ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. മുതിർന്നവർക്ക് 600 രൂപയാണ് ടിക്കറ്റിന്. കുട്ടികൾക്ക് (6-12 വയസ്സ്) 500 രൂപ.

പാക്കേജിന്റെ ആദ്യ ദിവസമായ ഇന്നലെ മംഗളൂരുവിൽ നിന്നും ഉഡുപ്പിയിൽ നിന്നും ആകെ 25 ബസുകൾ സർവീസ് നടത്തി. മംഗളൂരുവിൽ നിന്നുള്ള അഞ്ച് ടൂർ പാക്കേജുകളിലായി 23 ബസുകളും ഉഡുപ്പിയിൽ നിന്നുള്ള രണ്ട് പാക്കേജുകളിലായി രണ്ട് ബസുകളും സർവീസ് നടത്തി.
SUMMARY: Karnataka RTC launches a 10-day Dasara Darshan tour package.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

എച്ച്എഎൽ ജൂനിയർ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 150 തസ്തികകളിലേക്ക് അപേക്ഷിക്കാം 

ബെംഗളൂരു: ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലായി ജൂനിയർ എക്സിക്യൂട്ടീവ്...

നഴ്‌സുമാർക്ക് അവസരം; റീജിയണൽ കാൻസർ സെന്ററിൽ 25 ഒഴിവുകൾ

തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം...

ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ ഡ്രോ​ൺ ആ​ക്ര​മ​ണം; ര​ണ്ട് ഇ​ന്ത്യ​ൻ നാ​വി​ക​രെ കാ​ണാ​താ​യി, അപലപിച്ച് ഇന്ത്യ

ദു​ബാ​യ്: ഒ​മാ​ൻ തീ​ര​ത്ത് ക​പ്പ​ലി​ന് നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം. സം​ഭ​വ​ത്തി​ൽ...

കർണാടകയിലെ പിഎസ്‌സി നിയമന തട്ടിപ്പ്; ഭാൽകിയിലെ സഹകരണ സൊസൈറ്റിയിൽ റെയ്ഡ് നടത്തി ഇ.ഡി

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷനിൽ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പു കേസിൽ...

നെടുമ്പാശ്ശേരി വാഹനാപകടം; വാഹനമോടിച്ച സുഹൈലിന്റെ സുഹൃത്തും അറസ്റ്റിൽ

എറണാകുളം: എറണാകുളം നെടുമ്പാശ്ശേരിയിൽ സ്കൂട്ടറിൽ കാറിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന്...

ബെംഗളൂരു മലയാളി ഫോറം ക്രിക്കറ്റ് ടൂർണമെന്റ് 25ന്

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നഗരത്തിലെ മലയാളി...

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം: പരുക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്...

Related Articles

Popular Categories