തിരുവനന്തപുരം: കായികവകുപ്പിനെതിരെ വിമർശനവുമായി ലോങ് ജംപ് താരം ആൻസി സോജൻ. ഏഷ്യൻ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിട്ടും കായിക മന്ത്രിയോ മുഖ്യമന്ത്രിയോ തന്നെ ബന്ധപ്പെട്ടില്ല. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ പാരിതോഷികം വളരെ കുറവാണ്. മറ്റിടങ്ങളില്‍ കായികതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ കാണുമ്പോള്‍ വലിയ സങ്കടമെന്നും ആൻസി സോജൻ പറഞ്ഞു.
തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ കായിക താരങ്ങള്‍ക്ക് വലിയ പിന്തുണയും പരിതോഷികവും നല്‍കുമ്പോള്‍ കേരളത്തില്‍ അവഗണനയാണ് ലഭിക്കുന്നതെന്നും സങ്കടമുണ്ടെന്നും ആൻസി പ്രതികരിച്ചു. ഈ സമീപനം കൊണ്ട് കേരളം വിടുന്ന കാര്യം ആലോചനയിലുണ്ടെന്നും താരം പ്രതികരിച്ചു. തമിഴ്നാടും പഞ്ചാവും പോലുള്ള സംസ്ഥാനങ്ങള്‍ ഗ്രൂപ്പ് ഇനങ്ങളില്‍ മെഡല്‍ കിട്ടിയവർക്ക് പോലും കോടികള്‍ നല്‍കുകയും ജോലി നല്‍കുകയും ചെയ്യുമ്പോഴാണ് വ്യക്തിഗത മെഡല്‍ നേടിയവരോട് കേരളത്തില്‍ മാത്രം ഇത്തരമൊരു പ്രതികരണമെന്ന് ആൻസി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം എം. ശ്രീശങ്കറും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. കായികതാരങ്ങളോടുള്ള സമീപനത്തില്‍ കേരളം 10 വർഷം പുറകിലാണെന്നും അതിനാല്‍ തമിഴ്നാട്ടിലേക്ക് മാറിയേക്കുമെന്നും പ്രമുഖ ഒളിമ്പ്യൻശ്രീശങ്കർ വ്യക്തമായത്. തമിഴ്‌നാട് സർക്കാർ കായികമേഖലയ്ക്ക് നല്‍കുന്ന മികച്ച പിന്തുണയും അടിസ്ഥാന സൗകര്യ വികസനങ്ങളുമാണ് താരങ്ങളെ അങ്ങോട്ട് ആകർഷിക്കുന്നത്.
SUMMARY: Athletes in Kerala face nothing but neglect; Asian Games medalist Ancy Sojan considers moving to Tamil Nadu
















