ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. പൗരന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശം ഇല്ലാതാക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി.ഡി സതീശനാണ് പ്രമേയം അവതരിപ്പിച്ചത്. ഒരു നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റാന്‍ ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.

ഫോം ആറ്, ഫോം ഏഴ് എന്നിവ മാറ്റിയത് ഗൗരവതരമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പല തീരുമാനങ്ങള്‍ക്കും കമ്മിഷനിലെ മറ്റ് അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നില്ലെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. കമ്മിഷണറെ എത്രയും വേഗം കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്യണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. പ്രമേയത്തിന്മേല്‍ ബിജെപി അംഗങ്ങളായ ബി ഗോപകുമാറും വി. മുരളീധരനും ഭേദഗതികള്‍ നിര്‍ദേശിച്ചു.

24 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയെന്നും ഇസിഐ ഡോട്ട് നെറ്റ് എന്ന സോഫ്റ്റ്വെയര്‍ സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടി സജി ചെറിയാനും ഭേദഗതി നിര്‍ദേശിച്ചു. എന്നാല്‍ ബിജെപി അംഗങ്ങളും രണ്ട് സിപിഎം അംഗങ്ങളും കൊണ്ടുവന്ന പ്രമേയ ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. അതേസമയം ലക്ഷക്കണക്കിന് വോട്ടര്‍മാരെ ഒഴിവാക്കി എന്നത് മാറ്റി കോടിക്കണക്കിന് വോട്ടര്‍മാര്‍ എന്നാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാക്കാല്‍ നിര്‍ദേശിച്ച ഭേദഗതി സര്‍ക്കാര്‍ സ്വീകരിച്ചു.

വോട്ടര്‍ പട്ടിക തയ്യാറാക്കാനും പരിശോധിക്കാനും ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിലെ അപാകതകള്‍ പരിഹരിച്ച്‌ അര്‍ഹരായ മുഴുവന്‍ പൗരന്മാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. 1950ലെ ജനപ്രാതിനിധ്യ നിയമത്തിനും 1960ലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമായാണ് നിലവിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 326 ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശമായ വോട്ടവകാശം കവര്‍ന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്.

SUMMARY: Gyanesh Kumar must be removed; resolution passed in the Legislative Assembly

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

കോഴിക്കോട് ചേമഞ്ചേരിയില്‍ ട്രെയിൻതട്ടി മരിച്ചത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍; തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചേമഞ്ചേരിയില്‍ ട്രെയിൻ തട്ടി മരിച്ച രണ്ടുപേരും തിരുവങ്ങൂർ ഹയർ...

പെട്രോളിന് ഒറ്റയടിക്ക് അഞ്ച് രൂപയും ഡീസലിനു മൂന്ന് രൂപയും കൂട്ടി ജിയോ

കൊച്ചി: പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച് സ്വകാര്യ എണ്ണക്കമ്പനിയായ ജിയോ ബിപി....

കേരള-കർണാടക യാത്രാ പ്രശ്നങ്ങള്‍: മന്ത്രി ടി. സിദ്ദിഖ് ഡി.കെ. ശിവകുമാറുമായി ചർച്ച നടത്തി

ബെംഗളൂരു: കേരള-കർണാടക യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കർണാടക മുഖ്യമന്ത്രി ഡി.കെ....

വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും പറഞ്ഞു യാത്രക്കാരിൽനിന്ന് പണം തട്ടി; ഡൽഹി സ്വദേശി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: വിമാനം നഷ്ടപ്പെട്ടെന്നും യാത്ര തുടരാൻ പണമില്ലെന്നും കള്ളം പറഞ്ഞ് വിമാനത്താവളത്തിലെ...

Related Articles

Popular Categories