സമരക്കടലായി രാജ്യതലസ്ഥാനം; സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച്‌ ആരംഭിച്ചു

ഡൽഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ സഖ്യം സുപ്രിംകോടതിയിലേക്ക് ‘ചലോ ദില്ലി’ മാര്‍ച്ച്‌ നടത്തുന്നു. വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രക്ഷോഭം ശക്തമാകുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, പ്രിയങ്ക ഗാന്ധിയടക്കമുള്ള എം പിമാരും നേഹ ബോറ, യോഗേന്ദ്ര യാദവ് തുടങ്ങി ഇന്ത്യ സഖ്യം നേതാക്കളും സുപ്രീം കോടതി മാർച്ചില്‍ അണിനിരക്കുന്നുണ്ട്.

ബസുകളിലാണ് എം പിമാരും, നേതാക്കളും സുപ്രീം കോടതി പരിസരത്തേക്ക് പോകുന്നത്. പൊലീസ് എവിടെ തടയുമോ അവിടെ മുതല്‍ പ്രക്ഷോഭ സ്ഥലമാക്കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ നീക്കം. നേതാക്കള്‍ക്കൊപ്പം വലിയ തോതില്‍ പ്രവർത്തകരും സുപ്രീം കോടതി പരിസരത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ രാജ്യതലസ്ഥാനം ഇന്നും സംഘർഷഭരിതമാകാനുള്ള സാധ്യതയുണ്ട്. ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് നിവേദനം നല്‍കാനാണ് ഇന്ത്യ സഖ്യത്തിന്‍റെ പദ്ധതി

രാജ്യത്തെ യുവജനങ്ങളും പൗരവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ – ജാതി – മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനായി തങ്ങളോടൊപ്പം തെരുവില്‍ അണിനിരക്കണമെന്ന് രാഹുല്‍ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ രാജ്യത്തെ യുവജനങ്ങള്‍ക്ക് നേരെ പോലീസിന്റെയും ബി ജെ പി ഗുണ്ടകളുടെയും ഭാഗത്തുനിന്നും ക്രൂരമായ അതിക്രമങ്ങളാണ് ഉണ്ടായതെന്നും, ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

SUMMARY: National capital turns into a sea of ​​protests; INDIA bloc’s march to the Supreme Court begins

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശ്ശേരി അപകടം; അറസ്റ്റിലായ സുഹൈല്‍ സജീവും സുഹൃത്ത് നിനവും ദുര്‍ഗുണപരിഹാര പാഠശാലയില്‍

കൊച്ചി: മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടത്തില്‍ അറസ്റ്റിലായ സുഹൈല്‍ സജീവ്, സുഹൃത്ത്...

മലയാളി ലോങ് ജമ്പ് താരം ശ്രീശങ്കറിന് ലണ്ടനില്‍ ശസ്ത്രക്രിയ; ചികിത്സാച്ചെലവ് കേന്ദ്രം ഏറ്റെടുത്തെന്ന് സുരേഷ് ഗോപി

കൊച്ചി: പരുക്കിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാകുന്ന മലയാളി ലോങ്ജമ്പ് താരം...

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്‌ഫോര്‍ഡിനും

സ്ററോക്ക്‌ഹോം: സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് 2026ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സ്മാരക...

ഗ്യാനേഷ് കുമാറിനെ മാറ്റണം; നിയമസഭയില്‍ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കം...

മാസപ്പടി കേസില്‍ പിണറായി വിജയൻ ഒന്നാം പ്രതി; രണ്ട് കേസുകളില്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ...

കോഴിക്കോട് താഴ്ചയിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് അപകടം; യുവതി മരിച്ചു

കോഴിക്കോട്: വീതി കുറഞ്ഞ വഴിയില്‍ നിന്നും താഴ്ചയിലേക്ക് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തില്‍...

സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 40 രൂപയും പവനില്‍...

Related Articles

Popular Categories