സിഎംആർഎല്‍-എക്സാലോജിക് കേസില്‍ എഫ്‌ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച്‌ ഹൈക്കോടതി

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലിന് അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. നിലവില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിന് അടിയന്തിര സ്റ്റേ അനുവദിച്ചിട്ടില്ല. സിംഗിള്‍ ബെഞ്ചിന് മുമ്പാകെ എത്തിയ ഹർജിയില്‍ എതിർ കക്ഷി അല്ലാത്തതിനാലാണ് അപ്പീലിന് അനുമതി തേടിയത്.

അതേസമയം, സിഎംആർഎല്‍-എക്സാലോജിക് കേസിലെ ഹർജിയില്‍ പിണറായി വിജയൻ്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയില്‍ സ്വീകരിച്ചത്. കേസില്‍ പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കേസെടുക്കാൻ മതിയായ തെളിവുകള്‍ ഇല്ലായിരുന്നുവെന്നും ചില ഡയറി രേഖകള്‍ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് അനുസരിച്ച്‌ എഫ്‌ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തതായി സർക്കാരും ഇ.ഡിയും കോടതിയെ അറിയിച്ചു. ഇ.ഡി സർക്കാരിന് കൈമാറിയത് ഒരു റിപ്പോർട്ട് മാത്രമാണെന്നും സാക്ഷി മൊഴികളോ മറ്റു അനുബന്ധ രേഖകളോ നല്‍കിയിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനുള്ളതെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഇ.ഡി നല്‍കിയ തെളിവുകള്‍ കേസെടുക്കാൻ പര്യാപ്തമല്ലെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. പിണറായി വിജയനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്ത് പിഎ മുഹമ്മദ് റിയാസും കോടതിയില്‍ വാദങ്ങള്‍ ഉന്നയിച്ചു.

ഹർജി പൊതുതാല്‍പര്യ ഹർജിയാണെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും അത് പരിഗണിക്കാൻ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നുമാണ് റിയാസിന്റെ വാദം. ഹർജി പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണെന്നും അദ്ദേഹം വാദിച്ചു. കേസില്‍ സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നടപടിയുടെ നിയമസാധുതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. ഹർജിക്കാരനായ കെ.എം. ഷാജഹാൻ സത്യസന്ധനായ ഹർജിക്കാരൻ അല്ലെന്നും അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയായി കാണാനാവില്ലെന്നും സർക്കാരും മറ്റ് എതിർകക്ഷികളും കോടതിയില്‍ വാദിച്ചു.

മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഷാജഹാൻ നേരത്തെ പ്രതികൂല പരാമർശങ്ങള്‍ നടത്തിയിരുന്നുവെന്നും പിന്നീട് മാപ്പപേക്ഷിച്ച്‌ നടപടികളില്‍നിന്ന് ഒഴിവായെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. ഷാജഹാൻ സമർപ്പിച്ച ഹർജി പൊതുതാല്‍പര്യ ഹർജിയാണെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നുവെന്നും ഹൈക്കോടതി രജിസ്ട്രിയും ഹർജിയില്‍ എതിർപ്പ് ഉയർത്തിയിരുന്നെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ നിയമനടപടി ആവശ്യപ്പെടുന്നതിന് മുമ്പ് ഷാജഹാൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നില്ലെന്നും എതിർകക്ഷികള്‍ വാദിച്ചു. അപ്പീലില്‍ വാദം തുടരുകയാണ്.

SUMMARY: High Court refuses to immediately stay the FIR in the ‘monthly payout’ case

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ജോലിക്കിടെ പോലീസുദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ...

ഗുരുവായൂര്‍ ദേവസ്വത്തില്‍ 30 ഒഴിവുകള്‍; അപേക്ഷിക്കാം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തില്‍ ഒഴിവുകള്‍. സോപാനം വാച്ച്‌മാൻ,ലേഡി സെക്യൂരിറ്റി ഗാർഡ് തസ്തികകളില്‍...

‘മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി എന്നെ തള്ളിയിട്ടു’; ആരോപണവുമായി ഗര്‍ഭിണിയായ മാധ്യമ പ്രവര്‍ത്തക

ഡല്‍ഹി: സുപ്രീം കോടതി മാർച്ചിനിടെ രാഹുല്‍ ഗാന്ധി തന്നോട് മോശമായി പെരുമാറിയെന്നും...

പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി; അഞ്ചുപേര്‍ മരിച്ചു

കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി...

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ്ജെൻഡറിന് തുടര്‍ ചികിത്സയ്ക്കായി സഹായം; കുടിശ്ശിക രണ്ടുമാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് തുടർ ചികിത്സയ്ക്കായി അനുവദിച്ച...

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍...

ഇടുക്കിയില്‍‌ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വീട് പൂര്‍ണ്ണമായും തകര്‍ന്നു

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീട് പൂർണ്ണമായി...

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്. ഇന്ന് സംസ്ഥാനത്ത് സ്വർണവില പവന്...

Related Articles

Popular Categories