ഡല്ഹി: അനുമതിയില്ലാതെ രാജ്യതലസ്ഥാനത്തെ ജന്തർ മന്തറിലേക്ക് അതിക്രമിച്ച് കടന്നുവെന്ന് ആരോപിച്ച് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അടക്കമുള്ള നേതാക്കള്ക്കെതിരേ ഡല്ഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എസ്ഐആറിലെ ക്രമക്കേടുകള് ഉന്നയിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടും മദ്രാവാക്യം വിളിച്ച് കനത്ത സുരക്ഷാ വേലികളും പൂട്ടിയ ഗേറ്റുകളും ചാടിക്കടന്ന് പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതിന് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്ക്ക് ശേഷമാണ് നടപടിയുണ്ടായിരിക്കുന്നത്.
SUMMARY: Jantar Mantar protest: Delhi Police registers case against CJP leaders
















