ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തമ്മിലുള്ള തര്‍ക്കമെന്ന് റിപ്പോർട്ട്. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും ബോധപൂർവം തീയിട്ടതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന കെട്ടിടം പൂർണമായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉടമകള്‍ തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കള്‍ പറഞ്ഞു.

‘അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര്‍ തമ്മില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നാണ് നമുക്ക് കിട്ടിയ വിവരം. തൊട്ടടുത്തുള്ള വലിയൊരു ആശുപത്രിയില്‍ തന്നെയാണ് അവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ എംപിയും മന്ത്രിയുമെല്ലാം ഇടപെട്ടിട്ടുണ്ട്. നമുക്ക് ചെയ്യാനാകുന്ന കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. ഇവിടത്തേത് പോലുള്ള നിയമങ്ങളല്ലല്ലോ അവിടെയുള്ളത്. ശ്രമിക്കുന്നുണ്ട്.’ പഞ്ചായത്തംഗം അപ്പുക്കുട്ടൻ പറഞ്ഞു.

മലയാളികള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള്‍ ഇന്നലെ വൈകിട്ടാണ് അറിയുന്നത്. ജര്‍മനിയിലെ താമസസ്ഥലത്തുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇടുക്കി കട്ടപ്പന സ്വദേശിനി നോവ സാബു(26), കൊല്ലം ചെമ്മക്കാട് സ്വദേശിനി അഞ്ജലി ജോയ്, കാലടി സ്വദേശി സിവിന്‍ ജോണി എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍.

തീപിടിത്തത്തില്‍ അതികഠിനമായ ചൂടില്‍ ഭിത്തിയിലെ ലെറ്റർബോക്സുകള്‍ പോലും ഉരുകിയ നിലയിലാണ്. കൊലപാതക കുറ്റത്തിന് ഹോമിസൈഡ് സ്ക്വാഡ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസും പബ്ലിക് പ്രോസിക്യൂഷനും അറിയിച്ചു. തീപിടിത്തത്തില്‍ പരിക്കേറ്റ അഞ്ച് പേർ ആശുപത്രികളില്‍ ചികിത്സയിലാണ്. മരിച്ച നോവ റിട്ട. സബ് ഇൻസ്പെക്ടർ കെ.പി. സാബുവിന്റെ മകളാണ്. ജൂലൈ മൂന്നിനാണ് നോവ ജർമ്മനിയിലെത്തിയത്. പാർട്ട് ടൈം ജിം ട്രെയിനറായി ജോലി ചെയ്തു വരികയായിരുന്നു. കാലടി സ്വദേശിയായ സിവിൻ ജോണി ഉപരിപഠനത്തിനായി രണ്ട് ആഴ്ച മുൻപാണ് ജർമ്മനിയില്‍ എത്തിയത്.

മരിച്ച അഞ്ജലി ഷീല ജോയ് ജൂലൈയിലാണ് ജോലി ആവശ്യത്തിനായി ജർമ്മനിയിലെത്തിയത്. വെയർഹൗസില്‍ ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം എം.പി എന്.കെ. പ്രേമചന്ദ്രൻ ജർമ്മനിയിലെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തയ്ക്ക് കത്തയച്ചു. നോർക്ക, ഇന്ത്യൻ എംബസി എന്നിവരുമായി സഹകരിച്ച്‌ ആവശ്യമായ നടപടികള്‍ ആരംഭിച്ചതായി സംസ്ഥാന ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.

SUMMARY: Deaths of 3 Malayalis in Germany ruled a homicide; neighbor set the fire

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

Related Articles

Popular Categories