വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഹെബ്ബാൾ മാതൃകയിൽ പുതിയ ഫ്ലൈ ഓവർ

ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി വടക്കൻ ബെംഗളൂരുവിൽ ഹെബ്ബാൾ ഫ്ലൈ ഓവറിന്റെ മാതൃകയിൽ പുതിയ ഫ്ലൈഓവർ നിർമിക്കുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നു. വിമാനത്താവളത്തിലേക്കും വടക്കൻ ബെംഗളൂരുവിൽനിന്ന് നഗരത്തിലേക്കും യാത്ര ചെയ്യുന്നവർക്ക് ഏകദേശം 20 കിലോമീറ്റർ ദൂരത്തിൽ ദിവസേന നേരിടേണ്ടിവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയാണ് ലക്ഷ്യം.

ഇന്നലെ ബെംഗളൂരുവിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ശേഷം മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. അൽസൂരു മുതൽ ബാഗലൂർ വരെ 19.2 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ എലിവേറ്റഡ് കോറിഡോർ ആണ് നിര്‍മിക്കുന്നത്. പുതിയ ഫ്ലൈഓവർ ആവശ്യമാണെന്നും ഹെബ്ബാൾ മാതൃകയിൽ നിർമിക്കണോ അതോ മറ്റൊരു സാങ്കേതിക സംവിധാനമാണോ അനുയോജ്യമെന്ന് വിദഗ്ധ പരിശോധനയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദർ തെരേസ സർക്കിളിൽ നിന്നാണ് പുതിയ എലിവേറ്റഡ് കോറിഡോർ ആരംഭിക്കുന്നത്, അവിടെ നിന്ന് എനിർദ്ദിഷ്ട യശ്വന്ത്പൂർ-കെആർ പുരം എലിവേറ്റഡ് ഇടനാഴിയുമായി ബന്ധിപ്പിക്കും. തുടർന്ന് പ്രധാന ജംഗ്ഷനുകളിലൂടെയും ഹെന്നൂർ ക്രോസ്, വഡ്ഡരപാളയ, കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെയും കടന്നുപോകുകയും ബാഗലൂരിൽ അവസാനിക്കുകയും ചെയ്യും.

വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ നിലവിലുള്ള റോഡുകളെ ആശ്രയിക്കേണ്ടിവരുന്നതും തിരക്കേറിയ ജങ്ഷനുകളിലെ ഗതാഗതക്കുരുക്കും പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കൂടിയാലോചനയ്ക്കും സാങ്കേതിക പഠനത്തിനും ശേഷമായിരിക്കും അന്തിമ തീരുമാനം.

ബ്യാതരായണപുരയിലെ ജക്കൂർ റെയിൽവേ മേൽപ്പാലവും കെആർ പുരത്തിലെ ഗെദ്ദലഹള്ളിയിൽ റെയിൽവേ ട്രാക്കുകൾക്ക് കുറുകെ നിർമ്മിച്ച മഴവെള്ള ഡ്രെയിനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മാരുതി സേവാനഗർ മെയിൻ റോഡിലെ ഐഒസി ജംഗ്ഷന് സമീപം ഒരു റോട്ടറി ഫ്ലൈഓവറിനും അദ്ദേഹം തറക്കല്ലിട്ടു.
SUMMARY: A new Hebbal-style flyover for travel to the airport

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ദക്ഷിണേന്ത്യൻ ശാസ്ത്ര നാടക മത്സരത്തിന് ബെംഗളൂരുവിൽ ഇന്ന് തുടക്കം

ബെംഗളൂരു: ശാസ്ത്രാവബോധം വളർത്തുന്നതിനും വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ബെംഗളൂരുവിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ...

പാലക്കാട്ട് ഒരു കുടുംബത്തിലെ അഞ്ച് പേർ വിഷം കഴിച്ച നിലയിൽ

പാലക്കാട്‌: മണ്ണാർക്കാട് കുമരംപുത്തൂർ പോത്തോഴി കാവിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വിഷം...

പെട്രോളിലെ എഥനോൾ അളവ് 31 ശതമാനം; E20 നയം പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് കര്‍ണാടക 

ബെംഗളൂരു: പെട്രോളിൽ കലർത്തുന്ന എഥനോളിന്റെ അളവ് ചില സാമ്പിളുകളിൽ 31 ശതമാനത്തിലധികം...

ജി.ബി.എ. വോട്ടർ പട്ടികയുടെ അന്തിമ പ്രസിദ്ധീകരണം ജനുവരി 20-ന്

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് കീഴിലുള്ള നഗരസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയുടെ...

മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം; മന്ത്രിക്ക് നിവേദനം നൽകി കേരള സമാജം ബെംഗളൂരു നോർത്ത് വെസ്റ്റ്

ബെംഗളൂരു: ബെംഗളൂരുവിലെ മലയാളം മിഷന്‍ പഠന കേന്ദ്രങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള...

‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’; വയലാർ ഗാനങ്ങളെ ആസ്പദമാക്കിയുള്ള പരിപാടി 22ന്

ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ, വേൾഡ് മലയാളി ഫെഡറേഷൻ എന്നിവ സംയുക്തമായി...

എ.ഐ വരുന്നു, തൊഴിൽ രീതികൾ മാറുന്നു; 60,000 പേർക്ക് ‘വോളന്ററി എക്സിറ്റ്’ ഓഫറുമായി മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധിയുടെ അതിവേഗത്തിലുള്ള വളർച്ച ആഗോള ടെക്...

Related Articles

Popular Categories