ബെംഗളൂരു: ശബരിമല മകരവിളക്ക് തീർഥാടന കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ഹൈദരാബാദിൽ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു റെയില്‍വേ. ഹൈദരാബാദിലെ ചരളപ്പുള്ളിയിൽനിന്ന് കൊല്ലം ജംഗ്ഷനിലേക്ക് പ്രതിവാര സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ചരളപ്പുള്ളി ടെർമിനൽ-കൊല്ലം സ്പെഷ്യല്‍ ട്രെയിന്‍ (07113): ഡിസംബർ 15 മുതൽ ജനുവരി 12 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചയ്‍ക്കുശേഷം രണ്ടിന് ചരളപ്പുള്ളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകീട്ട് 7.15-ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം-ചരളപ്പുള്ളി ടെർമിനൽ സ്പെഷ്യല്‍ ട്രെയിന്‍(07114): ഡിസംബർ 17 മുതൽ ജനുവരി 14 വരെ വ്യാഴാഴ്ചകളിൽ പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് ഒന്നിന് ചരളപ്പുള്ളിയിൽ എത്തും.
ബെംഗളൂരുവിൽ യെലഹങ്ക, കൃഷ്ണരാജപുരം, ബംഗാർപേട്ട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. കാച്ചെഗുഡ, മഹബൂബ് നഗർ, കർണൂൽ സിറ്റി, ഗൂട്ടി, അനന്തപൂർ, ധർമ്മവാരം, ഹിന്ദുപൂർ, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം എന്നിവയാണ് മറ്റു സ്റ്റോപ്പുകള്‍.
SUMMARY: Sabarimala Pilgrimage: Special train from Hyderabad to Kollam via Bengaluru
















