പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു

തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി തോമസ് ഇന്ന് രാജിക്കത്ത് സമർപ്പിക്കും. കോണ്‍ഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണില്‍ സംസാരിച്ചുവെന്നും തന്റെ അതേ വികാരമാണ് ആർ ശ്രീലേഖയ്ക്കും ഉള്ളതെന്നും പത്മിനി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അസംതൃപ്തി അവർ തന്നോട് തുറന്നുപറഞ്ഞിരുന്നു. പരിഗണന തീരെ ലഭിച്ചില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നത്. ബിജെപിയിലേക്ക് പോയത് എടുത്ത് ചാട്ടമായിപ്പോയി. സംസ്ഥാന നേതൃത്വം ഒന്നും തന്നെ അറിയിക്കുന്നില്ലായിരുന്നു. വാഗ്ദാനങ്ങളൊന്നും ബിജെപി പാലിച്ചില്ല. തെറ്റ് തിരുത്തുകയാണെന്നും കോണ്‍ഗ്രസിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും പത്മിനി പറഞ്ഞു.

പാളയത്ത് മത്സരിച്ചത് തന്റെ താല്‍പര്യപ്രകാരമല്ല. പത്മജയുടെ രാജിയല്ല പ്രചോദനമെന്നും അവർ പറഞ്ഞു. ഒരു വർഷം മുമ്പേ തീരുമാനം എടുത്തതാണ്. ഒന്നും ആഗ്രഹിച്ചല്ല കോണ്‍ഗ്രസിലേക്ക് പോകുന്നത്. താൻ കുടുംബത്തിലേക്കാണ് തിരിച്ചു വരുന്നത്. തിരിച്ച്‌ വരുന്നത് സ്വന്തം തീരുമാനമാണ്. തെറ്റുപറ്റിയാല്‍ തിരുത്തണം. അതിനുള്ള അവസരം നേതൃത്വം നല്‍കണമെന്നും ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ കാണുമെന്നും പത്മിനി വ്യക്തമാക്കി.

വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്. സ്ഥാനമാനങ്ങള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്താനുള്ള പത്മിനി തോമസിന്റെ തീരുമാനം. കെപിസിസിയുടെ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായും പത്മിനി തോമസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്നലെ പത്മജ വേണുഗോപാല്‍ ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു.

SUMMARY: Following Padmaja, Padmini Thomas also left the BJP

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വര്‍ണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3,760...

സത്യസായി ബാബ ജയന്തി; ആന്ധ്രയില്‍ നിന്നും ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള  (ശ്രീ സത്യസായി പ്രശാന്തി...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി...

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ മരിച്ചു....

ബെംഗളൂരുവിൽ പുതിയ എ.ഐ. കേന്ദ്രവുമായി കൗച്ച്ബേസ്; വേൾഡ് ട്രേഡ് സെന്ററിൽ ഏഷ്യ-പസഫിക് ആസ്ഥാനം തുറന്നു

ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക്...

ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുള്ള...

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ നിറഞ്ഞിട്ടും ഭക്തര്‍ എത്തുന്നില്ല; അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിയുടെ നിര്‍ദേശം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവില്‍ ശബരിമലയില്‍ ദർശനത്തിനായി ഓണ്‍ലൈൻ വഴി സ്ലോട്ടുകള്‍...

മലയാളം മിഷൻ കർണാടക ചാപ്റ്റർ പഠനോത്സവം ഞായറാഴ്ച

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പഠനോത്സവം 22 ന് ഞായറാഴ്ച...

Related Articles

Popular Categories