ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പഠനോത്സവം 22 ന് ഞായറാഴ്ച ബെംഗളൂരുവിലും മൈസൂരുവിലുമായി നടക്കും. ബെംഗളൂരുവിലെ അഞ്ച് മേഖലകളിൽ നിന്നായി 350-ഓളം വിദ്യാർത്ഥികളും മൈസൂരു മേഖലയിൽ നിന്ന് 150-ഓളം വിദ്യാർഥികളും പഠനോത്സവത്തിൽ പങ്കെടുക്കും. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പഠനോത്സവം.
ബെംഗളൂരു വിമാനപുരയിലെ കൈരളിനിലയം സ്കൂളിലും മൈസൂരിലെ ഡീപോൾ പബ്ലിക് സ്കൂളിലുമാണ് പരീക്ഷകൾ നടക്കുന്നത്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ കോഴ്സുകളിലെ പഠനോത്സവത്തിനൊപ്പം സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ കോഴ്സുകളിലേക്കുള്ള സമാന്തര പ്രവേശന പരീക്ഷയും അന്നേദിവസം നടക്കും.
SUMMARY: Malayalam Mission Karnataka Chapter Study Festival on Sunday
















