ന്യൂഡല്‍ഹി: ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽ വെച്ച് തന്നെ തടഞ്ഞുവെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസ്. ഇമിഗ്രേഷൻ പരിശോധനക്കിടെ തന്റെ പാസ്‌പോർട്ട് ഫ്ലാഗ് ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ ഒരു മണിക്കുള്ള ലണ്ടൻ വിമാനത്തിൽ കയറുന്നതിന് മുമ്പ് ഡൽഹി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറിൽ വെച്ചാണ് സൗരവ് ദാസിനെ തടഞ്ഞുവെച്ചത്. സൗരവ് ദാസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
🚨This coward government did not allow me to board my flight to London where I was invited by prestigious universities like Oxford, Cambridge, LSE, Edinburgh to deliver talks on the cockroach movement. Indian students put their heart and soul to organise the events but this anti-intellectual govt was scared of me going to these prestigious institutions!
@Cockroachisback
— Saurav Das (@SauravDassss) November 23, 2026
ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്, എൽഎസ്ഇ, എഡിൻബർഗ് തുടങ്ങിയ പ്രമുഖ സർവകലാശാലകളിൽ ‘കോക്രോച്ച് മൂവ്മെൻ്റിനെ’ക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെട്ട തന്നെ ഭീരുക്കളായ മോദി സർക്കാർ തടയുകയായിരുന്നെന്ന് സൗരവ് ദാസ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് യൂണിയൻ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പങ്കെടുക്കാനാണ് താൻ ലണ്ടനിലേക്ക് തിരിച്ചതെന്നും, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ ബൗദ്ധിക ചർച്ചകളിൽ പങ്കെടുക്കുന്നതിനെ സർക്കാർ ഭയപ്പെടുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു.
സംഭവത്തില്‍ സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ രൂക്ഷമായി പ്രതികരിച്ചു. ലോകം ചുറ്റാന്‍ ഇഷ്ടപ്പെടുന്ന അധികാരത്തിലിരിക്കുന്ന ചില നിരക്ഷരര്‍ക്ക്, സൗരവിന് ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ക്ഷണം ലഭിച്ചതിലുള്ള അസൂയ കാരണമാണ് യാത്ര തടഞ്ഞതെന്ന് ദിപ്‌കെ എക്‌സില്‍ ആരോപിച്ചു. വിദ്യാസമ്പന്നരുടെ ശബ്ദത്തെ നിശ്ശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സിജെപി കുറ്റപ്പെടുത്തി.
അതേസമയം യാത്ര തടയാനുള്ള കൃത്യമായ കാരണം കേന്ദ്ര സർക്കാരോ ഇമിഗ്രേഷൻ അധികൃതരോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സൗരവ് ദാസിന്റെ തിരിച്ചറിയൽ രേഖകളെയും പാസ്‌പോർട്ടിനെയും കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു ഹർജിയിൽ മദ്രാസ് ഹൈക്കോടതി അടുത്തിടെ നോട്ടീസ് അയച്ചിരുന്നു.
SUMMARY: Central government blocks CJP leader Sourav Das’s trip to Oxford; authorities state his passport has been flagged.















