മുംബൈ ഇന്ത്യൻസിനെ വീണ്ടും നയിക്കാൻ രോഹിത് ശർമ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) മുംബൈ ഇന്ത്യൻസ് ആരാധകർ ഏറെക്കാലമായി കാത്തിരുന്ന ആ വലിയ പ്രഖ്യാപനം യാഥാർത്ഥ്യമായി. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മുൻ നായകൻ രോഹിത് ശർമ ഔദ്യോഗികമായി തിരിച്ചെത്തി.

മൂന്ന് സീസണുകളുടെ ഇടവേളയ്ക്ക് ശേഷമാണ് മുംബൈയെ അഞ്ച് തവണ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഇതിഹാസ താരത്തെ ടീം മാനേജ്‌മെന്റ് വീണ്ടും നായകസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.

2013 മുതൽ 2023 വരെ രോഹിത് ടീമിനെ നയിച്ചിരുന്നു. 2024 ലെ ഐപിഎൽ സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് എത്തിയ ഹാർദിക് പാണ്ഡ്യ രോഹിതിന് പകരക്കാരനാവുകയായിരുന്നു.

39 വയസ്സുകാരനായ രോഹിത്തിന്റെ നായകത്വത്തിൽ 2013, 2015, 2017, 2019, 2020 വർഷങ്ങളിലാണ് മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം നേടിയത്

ഐ‌പി‌എൽ സീസണിന് മുന്നോടിയായി, അർഷ്ദീപ് സിംഗ് ഉൾപ്പെട്ട പ്ലെയർ-സ്വാപ്പ് കരാറിൽ മുംബൈ ഹാർദികിനെ പഞ്ചാബ് കിംഗ്‌സിന് നൽകുകയായിരുന്നു. ഇതോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ജസ്പ്രീത് ബുംറ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, മിച്ചൽ സാന്റ്നർ എന്നിവരടങ്ങുന്ന ശക്തമായ ടീമിനെയാണ് മുംബൈ ആസ്ഥാനമായുള്ള ഫ്രാഞ്ചൈസി നിലനിർത്തിയത്. കൂടാതെ, വളർന്നുവരുന്ന ഇന്ത്യൻ പ്രതിഭകളെയും വിദേശ കളിക്കാരെയും നിലനിർത്തിയിട്ടുണ്ട്.

ക്വിന്റൺ ഡി കോക്ക്, റയാൻ റിക്കിൾട്ടൺ, വിൽ ജാക്സ്, ഷെർഫെയ്ൻ റൂഥർഫോർഡ്, കോർബിൻ ബോഷ് എന്നിവരെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്. നമൻ ധീർ, അശ്വനി കുമാർ, രാജ് അംഗദ് ബാവ, രഘു ശർമ്മ, ഷാർദുൽ താക്കൂർ എന്നിവരും പട്ടികയിൽ ഇടം നേടി.
SUMMARY: Rohit Sharma to lead Mumbai Indians again

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗര്‍ഭിണിയായ പശു കടന്നൽ കുത്തേറ്റ് ചത്തു; രക്ഷിക്കാനെത്തിയ മൂന്ന് പേർക്ക് പരുക്ക്

കാസറഗോഡ്: കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. മൂന്ന് പേർക്ക് കടന്നൽ...

പാലക്കാട് ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ...

ഇരുമ്പുദണ്ഡുമായി രാത്രികാല കവർച്ച: നെലമംഗല-ദൊഡ്ഡബല്ലാപുര മേഖലയിൽ വ്യാപാരികൾ ആശങ്കയിൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളായ നെലമംഗല–ദൊഡ്ഡബല്ലാപുര മേഖലയിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കടകളുടെ ഷട്ടറുകളും...

കർണാടക ലോകായുക്ത: നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 46,000 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 153 എണ്ണത്തിൽ മാത്രം

ബെംഗളൂരു: കർണാടക ലോകായുക്ത പോലീസ് കഴിഞ്ഞ നാലുവർഷത്തിനിടെ ഏകദേശം 46,000 കേസുകൾ...

സ്വീകരണം നൽകി

ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ...

ചക്കക്കൊമ്പൻ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചു. മൂന്ന് ദിവസം ശ്രമിച്ചിട്ടും ദൗത്യം...

ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂർപെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

എമിറേറ്റ്‌സില്‍ നൂറിലധികം തൊഴിലവസരങ്ങള്‍; ക്യാബിൻ ക്രൂ, ക്യാപ്റ്റൻ തസ്തികകളിലേക്ക് അപേക്ഷിക്കാം

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ കരിയർ...

Related Articles

Popular Categories