പാലക്കാട് ജ്വല്ലറിയില്‍ തോക്കുചൂണ്ടി കവര്‍ച്ച; 20 പവനോളം സ്വര്‍ണം കവര്‍ന്നു

പാലക്കാട്: പെരുങ്ങോട്ടുകിറിശ്ശിയിൽ പ്രവർത്തിക്കുന്ന ഇഷാൻ ഗോൾഡ് ജ്വല്ലറിയിൽ നിന്നും 20 പവൻ കവർന്ന് നാലംഗ സംഘം. ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് സംഭവം നടന്നത്. ടിഎന്‍ 07 AE 0145 നമ്പറിലുള്ള സാന്‍ട്രോ കാറിലെത്തിയ സംഘമാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്. ജ്വല്ലറി ഉടമയും ഭാര്യയും മറ്റു രണ്ടു ജീവനക്കാരുമായിരുന്നു കടയിലുണ്ടായിരുന്നത്. ഇവർ ഭക്ഷണം കഴിക്കുമ്പോഴാണ് ഇവർ കടയിലെത്തിയത്.

മൂന്നുപേർ കടയിൽ കയറി മാല ആവശ്യപ്പെട്ടു.ഒരാൾ പുറത്ത് കാറിൽ തന്നെ ഇരുന്നു. ജീവനക്കാർ മാല എടുക്കുന്നതിനിടെയാണ് ഇവർ തോക്കെടുത്ത് ഭീഷണിപ്പെടുത്തിയത്. ജീവനക്കാർ എതിർക്കാൻ ശ്രമിച്ചെങ്കിലും കവർച്ചക്കാർ അലമാരയിൽ നിന്നും ആഭരണപ്പെട്ടികൾ കൈക്കലാക്കി. കവർച്ചക്കാരെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ഇവർ ജീവനക്കാർക്ക് നേരെ വെടിയുതിർന്നു. ഉടമയായ സനാദും മറ്റും ഓടിയെത്തിയപ്പോളേക്കും സംഘം ഓടി രക്ഷപ്പെട്ടു.

മാസ്ക് പോലും ധരിക്കാതെ എത്തിയ ഈ കവർച്ചാ സംഘത്തിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.  ഹിന്ദി സംസാരിക്കുന്നവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. കവര്‍ച്ചയ്ക്കുശേഷം സംഘം തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമല ഭാഗത്തേക്ക് പോയതായും അറിയുന്നു. സംഭവത്തെ തുടര്‍ന്ന് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്തുന്നതിനും കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
SUMMARY: Robbery at a jewellery store in Palakkad at gunpoint; approximately 20 sovereigns of gold stolen.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇരുമ്പുദണ്ഡുമായി രാത്രികാല കവർച്ച: നെലമംഗല-ദൊഡ്ഡബല്ലാപുര മേഖലയിൽ വ്യാപാരികൾ ആശങ്കയിൽ

ബെംഗളൂരു: ബെംഗളൂരുവിന്റെ പ്രാന്തപ്രദേശങ്ങളായ നെലമംഗല–ദൊഡ്ഡബല്ലാപുര മേഖലയിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് കടകളുടെ ഷട്ടറുകളും...

കർണാടക ലോകായുക്ത: നാലുവർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 46,000 കേസുകൾ, ശിക്ഷിക്കപ്പെട്ടത് 153 എണ്ണത്തിൽ മാത്രം

ബെംഗളൂരു: കർണാടക ലോകായുക്ത പോലീസ് കഴിഞ്ഞ നാലുവർഷത്തിനിടെ ഏകദേശം 46,000 കേസുകൾ...

സ്വീകരണം നൽകി

ബെംഗളൂരു: എസ്കെഎസ്എസ്എഫ് കേരള സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹാഷിർ...

ചക്കക്കൊമ്പൻ ദൗത്യം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഇടുക്കി: ചക്കക്കൊമ്പന്‍ ദൗത്യം താത്കാലികമായി നിര്‍ത്തിവച്ചു. മൂന്ന് ദിവസം ശ്രമിച്ചിട്ടും ദൗത്യം...

ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: തൃശൂർപെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി....

എമിറേറ്റ്‌സില്‍ നൂറിലധികം തൊഴിലവസരങ്ങള്‍; ക്യാബിൻ ക്രൂ, ക്യാപ്റ്റൻ തസ്തികകളിലേക്ക് അപേക്ഷിക്കാം

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളിലൊന്നായ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ കരിയർ...

കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് മല്ലികാര്‍ജുൻ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: കെ.പി.സി.സി അധ്യക്ഷനും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ് എ.ഐ.സി.സി അധ്യക്ഷൻ...

ബെംഗളൂരുവിൽ ജിയോ ബേബി നയിക്കുന്ന അഭിനയ ശില്പശാല ഡിസംബർ 12,13 തീയതികളിൽ

ബെംഗളൂരു: സംവിധായകനും നടനുമായ ജിയോ ബേബിയുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ അഭിനയ ശില്പശാല...

Related Articles

Popular Categories