കാസറഗോഡ്: കടന്നൽ കുത്തേറ്റ് ഗർഭിണിയായ പശു ചത്തു. മൂന്ന് പേർക്ക് കടന്നൽ അക്രമണത്തിൽ പരുക്കേറ്റു. കാഞ്ഞങ്ങാട് അരയിയിലാണ് സംഭവം. അഞ്ച് മാസം ഗർഭിണിയായിരുന്ന കൂളിയങ്കാലിലെ നൗഷാദിന്റെ പശുവാണ് കടന്നലുകളുടെ കുത്തേറ്റ് ചത്തത്. വയലിൽ കെട്ടിയിരുന്ന പശുവിന്റെ കരച്ചിൽ കേട്ട് രക്ഷിക്കാനായി ഓടിയെത്തിയ നാട്ടുകാർക്ക് നേരെയും കടന്നൽക്കൂട്ടം ആക്രമണം നടത്തുകയായിരുന്നു.
അരയിയിലെ നൗഷാദ് (48), ഇസ്മായിൽ (55), കടവത്തെ കുട്ട്യൻ (77) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. പരുക്കേറ്റ മൂവരും ആശുപത്രിയിൽ ചികിത്സ തേടി.
SUMMARY: Pregnant cow dies after being stung by hornets; three people who arrived to help sustain injuries















