ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യം. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ ഇത് സംബന്ധിച്ച് ഗതാഗത വകുപ്പിന് നിവേദനം നൽകി. ആദ്യ 2 കിലോമീറ്ററിന് 40 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമാക്കി നിരക്ക് വർധിപ്പിക്കണമെന്നാണ് യുണിയന്റെ ആവശ്യം.

മൂന്ന് വർഷമായി നിരക്ക് വർധിപ്പിക്കാത്തതിനാൽ മിനിമം ഓട്ടോ നിരക്ക് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് യൂണിയൻ അഭിപ്രായപ്പെട്ടു. ഇന്ധനത്തിൻ്റെയും സ്‌പെയർ പാർട്‌സിൻ്റെയും വിലക്കയറ്റമാണ് തങ്ങളുടെ ആവശ്യത്തിന് കാരണമായി യൂണിയൻ ചൂണ്ടിക്കാട്ടുന്നത്.

മൊത്തവില സൂചികയ്ക്ക് (ഡബ്ല്യുപിഐ) അനുസൃതമായി ബെംഗളൂരുവിലെ ഓട്ടോറിക്ഷാ നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എആർഡിയു) ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർക്ക് അടുത്തിടെ കത്തെഴുതിയിരുന്നു. ഇതിൽ നടപടി ഇല്ലാത്തതിനെ തുടർന്നാണ് യൂണിയൻ സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

2021 ഡിസംബർ 20 നാണ് ഓട്ടോ നിരക്കുകൾ അവസാനമായി പരിഷ്കരിച്ചതെന്നും അതിനുമുമ്പ് 2013ലാണ് നിരക്ക് പരിഷ്‌കരണം നടന്നതെന്നും യൂണിയൻ ജനറൽ സെക്രട്ടറി ടി.എം. രുദ്രമൂർത്തി പറഞ്ഞു. വാർഷിക നിരക്ക് പരിഷ്കരണങ്ങൾ പരിഗണിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

TAGS: BENGALURU UPDATES | AUTO | PRICE HIKE
SUMMARY: Auto unions seek price hike in city

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍, ഒക്ടോബറിൽ വിപണിയിലെത്തും, ഇന്ത്യയിലെ വില 2,99,900 രൂപ മുതൽ

കാലിഫോര്‍ണിയ: ആദ്യ ഫോള്‍ഡബിള്‍ ഫോണായ ‘ഐഫോണ്‍ ഡ്യൂവോ’ അവതരിപ്പിച്ച് ആപ്പിള്‍. ആപ്പിളിന്റെ...

കുന്ദലഹള്ളി കേരളസമാജം പൂക്കള, റീൽസ് മത്സരം സംഘടിപ്പിക്കുന്നു 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജവും മാർക്ക് ഓൺ ഹോംസും ചേർന്ന് പൂക്കളമത്സരവും...

പ്രിയദര്‍ശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളി

ഡല്‍ഹി: യുഡിഎഫ് സർക്കാർ വനിതകള്‍ക്ക് വേണ്ടി ആരംഭിച്ച പ്രിയദർശിനി സൗജന‍്യ യാത്രാ...

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍. മോഹനൻ അന്തരിച്ചു

കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

കരുവാറ്റ കൊലപാതകം: പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലിസ് കസ്റ്റഡിയില്‍വിട്ട ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

ആലപ്പുഴ: കരുവാറ്റയില്‍ വയോധികനെ കൊന്ന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍വിട്ട...

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന്...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

Related Articles

Popular Categories