ബാലവേല; യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 കുട്ടികളെ രക്ഷപ്പെടുത്തി

ബെംഗളൂരു: ബാലവേലക്കെതിരായ പ്രത്യേക പരിശോധനയിൽ ബെംഗളൂരുവിലെ യശ്വന്ത്പുര എപിഎംസി യാർഡിൽ നിന്ന് 29 പ്രായപൂർത്തിയാകാത്ത കുട്ടികളെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നിർദ്ദേശപ്രകാരം തൊഴിൽ വകുപ്പ്, പോലീസ്, ബാലസംരക്ഷണ വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ബീഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

യശ്വന്ത്പുര കാർഷിക ഉൽപ്പന്ന വിപണിയിലെ വിവിധ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും കുട്ടികളെ ജോലിക്കായി നിയോഗിച്ചിരുന്നതായാണ് കണ്ടെത്തൽ. രക്ഷപ്പെടുത്തിയവരിൽ 19 കുട്ടികൾ യശ്വന്ത്പുര എപിഎംസി യാർഡിൽ ജോലി ചെയ്തിരുന്നവരാണ്. മറ്റ് കുട്ടികളെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ആർഎംസി യാർഡ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എപിഎംസി മാർക്കറ്റ് സന്ദർശിച്ച മുഖ്യമന്ത്രി കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുമായി സംവദിച്ച് അവരുടെ പരാതികൾ കേട്ടു. സന്ദർശന വേളയിൽ, ചില കടകളിൽ കുട്ടികളെ ജോലിക്കെടുക്കുന്നുണ്ടെന്ന് പൊതുജനങ്ങൾ അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.

കുട്ടികളെ ചുമടെടുക്കൽ, സാധനങ്ങൾ അടുക്കിവയ്ക്കൽ, പാക്കിങ്, മറ്റ് സഹായ ജോലികൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്നോയെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുട്ടികളുടെ പ്രായം സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് നിയമപരമായ തുടർനടപടികൾ സ്വീകരിക്കുക.

പരിശോധനയുടെ ഭാഗമായി നാല് കേസുകൾ രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള വ്യവസ്ഥകൾ പ്രകാരമാണ് കേസുകൾ എടുത്തത്. കുട്ടികളെ ജോലിക്ക് നിയോഗിച്ച വ്യാപാര സ്ഥാപനങ്ങളുടെയും തൊഴിലുടമകളുടെയും ഉത്തരവാദിത്വം സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

രക്ഷപ്പെടുത്തിയ കുട്ടികളെ അധികൃതർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അവരുടെ കുടുംബ പശ്ചാത്തലം പരിശോധിച്ച് ആവശ്യമായ സംരക്ഷണവും പുനരധിവാസ സഹായവും നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെ വിപണികൾ, ഹോട്ടലുകൾ, നിർമാണ മേഖല, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ബാലവേല കണ്ടെത്തുന്നതിനുള്ള പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. കുട്ടികളെ നിയമവിരുദ്ധമായി ജോലിക്ക് നിയോഗിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
SUMMARY: Child labor; 29 children rescued from Yeshwantpura APMC yard

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കേരളസമാജം മല്ലേശ്വരം സോൺ ഓണോത്സവം 13ന് 

ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണോത്സവം...

കുടുംബവഴക്ക്; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. ബെംഗളൂരു...

കെപിഎസ്‌സി മൃഗഡോക്ടർ നിയമന തട്ടിപ്പ്: മുൻ ചെയർമാന് മുൻകൂർ ജാമ്യമില്ല

ബെംഗളൂരു: കർണാടക പബ്ലിക് സർവീസ് കമ്മീഷൻ മൃഗഡോക്ടർ നിയമന പരീക്ഷാ ക്രമക്കേടിൽ...

‘വേട്ടയാടൽ തുടങ്ങിയിട്ട് ഏറെ കാലമായി, എന്നെ പഴിചാരുക മാത്രം ലക്ഷ്യ’; ഇ​ഡി ആ​രോ​പ​ണ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് പി​ണ​റാ​യി

ആലപ്പുഴ: ഇഡി ഉയർത്തിയ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ്  പിണറായി...

കേരളസമാജം ദൂരവാണിനഗർ ഓണാഘോഷം; സാഹിത്യ സമ്മേളനം 19 ന് 

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ചു സമാജം നടത്തുന്ന സാഹിത്യ സമ്മേളനം 19 ന്  വൈകുന്നേരം...

ഹൊസ്കോട്ടെയിലെ ഇൻസ്റ്റാമാർട്ട് കേന്ദ്രം അടച്ചുപൂട്ടി; 42 ലക്ഷം രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടി

ബെംഗളൂരു: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് ബെംഗളൂരു റൂറൽ ജില്ലയിലെ ഹൊസ്കോട്ടെയിലെ...

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കൈക്കൂലി ആരോപണം നിഷേധിച്ച്‌ റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തലിയുടെ ആത്മഹത്യയില്‍ കൈക്കൂലി ആരോപണം നിഷേധിച്ച്‌...

പെരിയ കേസ് പ്രതികള്‍ക്ക് തിരിച്ചടി: പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. പരോള്‍...

Related Articles

Popular Categories