ബെംഗളൂരുവിൽ കെട്ടിട നിർമാണ മാലിന്യം നീക്കം ചെയ്യല്‍ നടപടി; 1.40 ലക്ഷം ടൺ മാലിന്യം നീക്കി

ബെംഗളൂരു: നഗരത്തിലെ റോഡുകളിലും നടപ്പാതകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കെട്ടിക്കിടന്ന നിർമാണ-പൊളിക്കൽ പ്രത്യേക ശുചീകരണ യജ്ഞത്തിൽ 1,40,277 ടൺ മാലിന്യം നീക്കം ചെയ്തതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു. ഓഗസ്റ്റ് മാസത്തിൽ നടപ്പാക്കിയ ‘മാലിന്യമുക്ത ബെംഗളൂരു’ പദ്ധതിയുടെ ഭാഗമായാണ് നടപടി.

നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള അവശിഷ്ടങ്ങൾ, മണ്ണ്, പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ, റോഡരികിൽ അനധികൃതമായി തള്ളിയ മാലിന്യം തുടങ്ങിയവയാണ് പ്രധാനമായും നീക്കം ചെയ്തത്. നഗരത്തിലെ അഞ്ച് നഗര കോർപ്പറേഷൻ പരിധികളിലായി 3,378 സ്ഥലങ്ങളിൽ നിന്ന് 82,124 ടൺ നിർമ്മാണ-പൊളിക്കൽ മാലിന്യം ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി മാത്രം നീക്കം ചെയ്തു.

ഒരു മാസത്തെ ശുചീകരണ പ്രവർത്തനത്തിനിടെ അധികൃതർക്ക് 6,819 പരാതികളും അഭ്യർഥനകളും ലഭിച്ചു. ഓഗസ്റ്റിൽ പ്രതിദിനം ശരാശരി 2,650 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. ബെംഗളൂരു വടക്കൻ നഗര കോർപ്പറേഷൻ 29,830 ടൺ, പടിഞ്ഞാറൻ നഗര കോർപ്പറേഷൻ 20,848 ടൺ, തെക്കൻ നഗര കോർപ്പറേഷൻ 13,775 ടൺ, കിഴക്കൻ നഗര കോർപ്പറേഷൻ 11,606 ടൺ, മധ്യ നഗര കോർപ്പറേഷൻ 6,065 ടൺ എന്നിങ്ങനെയാണ് നീക്കം ചെയ്ത മാലിന്യത്തിൻ്റെ കണക്ക് .
മറ്റ് സർക്കാർ ഏജൻസികളും ശുചീകരണത്തിൽ പങ്കെടുത്തു.

ബെസ്കോം 3,448 കേടായ ട്രാൻസ്ഫോർമറുകളും വൈദ്യുതി തൂണുകളും ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്തതോടൊപ്പം 7,547 യാർഡുകളും വൃത്തിയാക്കി.നഗരത്തിലെ പൊതുസ്ഥലങ്ങളിൽ നിന്ന് മാലിന്യം നീക്കി വീണ്ടെടുത്ത ഇടങ്ങൾ വീണ്ടും അനധികൃതമായി മാലിന്യം തള്ളുന്ന സ്ഥലങ്ങളാകാതിരിക്കാൻ സംരക്ഷിക്കുമെന്നും ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരേഗൗഡ പറഞ്ഞു. നിർമ്മാണ മാലിന്യം തള്ളുന്നത് തടയാൻ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ജിപിഎസ് നിരീക്ഷണവും നിർബന്ധമാക്കുന്ന നടപടികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Construction waste removal operation in Bengaluru; 1.40 lakh tonnes of waste removed

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സമുദ്ര പ്രതിരോധത്തിൽ ചരിത്രനേട്ടം: ഐഎൻഎസ് വിക്രാന്തിലേക്ക് വിജയകരമായി പറന്നിറങ്ങി റാഫേൽ മറൈൻ ജെറ്റ്

ഡൽ​ഹി: ചരിത്രം രചിച്ച് റഫാൽ മറൈൻ വിമാനം, ഐഎൻഎസ് വിക്രാന്തിൽ പറന്നിറങ്ങി....

സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി; 5 വര്‍ഷത്തെ ഇളവ് പ്രഖ്യാപിച്ച്‌ വിജയ് സര്‍ക്കാര്‍

ചെന്നൈ: തമിഴ്നാട്ടില്‍ സർക്കാർ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തി മുഖ്യമന്ത്രി ജോസഫ്...

വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് പതിനൊന്നാം നാള്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....

സ്വകാര്യ ബസുകള്‍ വെറ്റ് ലീസിനെടുത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തും: മന്ത്രി സി.പി ജോണ്‍

തിരുവനന്തപുരം: സ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍...

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ആറ് പേരുമായി കാണാതായ ഹെലികോപ്റ്റർ തകർന്നുവീണതായി...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: സുഹൈല്‍ അടക്കം നാല് പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്ന് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാർ അപകടക്കേസിലെ...

പി പി ദിവ്യയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ ചുമതല ഉത്തര മേഖല എസ്പിക്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ ക്രമക്കേടുകളില്‍ പി.പി ദിവ്യയ്‌ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍...

ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

മലപ്പുറം: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ പൂർണമായി കത്തിനശിച്ചു. ആളപായമില്ല....

Related Articles

Popular Categories