കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ടോടെയായിരുന്നു അന്ത്യം.`ഉറുമ്പുകള്‍ക്ക് ഒളിത്താവളം വേണ്ട’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ ആനുകാലികങ്ങളില്‍ കവിതയും ലേഖനങ്ങളും പ്രസിദ്ധികരിച്ചു.
എണ്‍പതുകളില്‍ കോഴിക്കോട്ടെ സാംസ്കാരിക വേദികളില്‍ കവിതകളുടെ ചൊല്‍ക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം അക്കാലത്തെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അധ്യാപകനായും മികച്ച സേവനം അനുഷ്ഠിച്ച ആർ. മോഹൻ ആലപ്പുഴ സ്വദേശിയാണ്. ദീർഘകാലമായി കോഴിക്കോടായിരുന്നു താമസം. അദ്ദേഹത്തിന്റെ സംസ്കാരം നാളെ നടക്കും.
SUMMARY: Poet and cultural activist R. Mohanan has passed away















