Saturday, December 13, 2025
14.5 C
Bengaluru

വാൽമീകി കോർപറേഷൻ അഴിമതി; എസ്ഐടി കുറ്റപത്രം സമർപ്പിച്ചു

ബെംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ഇതുവരെ 12 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 49.96 കോടി രൂപയാണ് എസ്ഐടി പിടിച്ചെടുത്തത്.

കോർപ്പറേഷനിൽനിന്ന് തിരിമറി നടത്തിയ ഫണ്ട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയെന്ന് ഇ.ഡി. അറിയിച്ചിരുന്നു. കോൺഗ്രസ് മുൻമന്ത്രിയും എം.എൽ.എ.യുമായ ബി. നാഗേന്ദ്രയുടെയും കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് എം.എൽ.എ.യുമായ ബസനഗൗഡ ദദ്ദാലിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ഇത് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായും അറിയിച്ചു. തിരിമറി നടത്തിയ പണത്തിൽ ഗണ്യമായ തുക തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്‌ വലിയ അളവിൽ മദ്യം വാങ്ങാനായി വിനിയോഗിച്ചതായും ഇ.ഡി. ആരോപിച്ചിരുന്നു.

കോർപ്പറേഷൻ്റെ അക്കൗണ്ടൻ്റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ നടന്ന കോടികളുടെ അഴിമതി പുറത്തുവരുന്നത്. കോർപ്പറേഷൻ അനധികൃത കൈമാറ്റം നടന്നു എന്നും ഗ്രാൻ്റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.

പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ ബി നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം മന്ത്രി സ്ഥാനം രാജിവച്ചു.

TAGS: KARNATAKA | SIT
SUMMARY: SIT files preliminary charge sheet in Karnataka Valmiki Corporation scam

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

തൃ​ശൂ​രി​ൽ അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു

തൃ​ശൂ​ർ: പ​റ​പ്പൂ​ക്ക​ര​യി​ൽ അ​യ​ൽ​വാ​സി​യു​ടെ കു​ത്തേ​റ്റ് യു​വാ​വ് കൊ​ല്ല​പ്പെ​ട്ടു. പ​റ​പ്പൂ​ക്ക​ര സ്വ​ദേ​ശി അ​ഖി​ൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തയ്യാറെടുപ്പുകൾ തുടങ്ങി, ഫലമറിയാൻ ഇനി നിമിഷങ്ങൾ മാത്രം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിക്കും. സംസ്ഥാനത്തെ...

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ഇ​ടു​ക്കി വെ​ള്ളി​ലാം​ക​ണ്ട​ത്തില്‍ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ മരിച്ചു. കോ​ഴി​മ​ല...

വിഷ്ണുപുരം മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് നാളെ തുടക്കം

ബെംഗളൂരു : മാഗഡിറോഡ് ബാട്രഹള്ളി വിഷ്ണുപുരം മുത്തപ്പൻ മടപ്പുരയിലെ രണ്ടു ദിവസം...

Topics

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി 

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര...

ബെംഗളൂരുവില്‍ രാത്രികളിൽ തണുപ്പ് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്

ബെംഗളൂരു: നഗരത്തിലെ രാത്രികാല താപനില 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴും എന്ന്...

ഗീസറിൽനിന്ന് വാതകച്ചോർച്ച: അമ്മയും നാല് വയസ്സുള്ള മകളും മരിച്ചു

ബെംഗളൂരു: കുളിമുറിയിലെ ഗീസറിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് അമ്മയും നാലുവയസ്സുള്ള മകളും മരിച്ചു. ബെംഗളൂരു...

Related News

Popular Categories

You cannot copy content of this page