കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് കാൽനൂറ്റാണ്ട്; ധീര ജവാൻമാർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

25-ാം വാർഷികം ആചരിക്കുന്നത് രജത് ജയന്തി ദിനമായി


ന്യൂഡല്‍ഹി: കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് 25 വയസ്. യുദ്ധവിജയത്തിൻ്റെ 25-ാം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി രാജ്യം ആചരിക്കുകയാണ്. പാക് സെെന്യത്തെ തുരത്തി ഇന്ത്യൻ സേന നേടിയ വിജയത്തിന്റ വാർഷികാഘോഷത്തിൽ സെെനികരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ കാർഗിലിൽ ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. വീരമൃത്യു വരിച്ചവർ അമരത്വം നേടിയവരാണെന്നും ഓരോ സെെനികന്റെയും ത്യാഗത്തെ സ്മരിക്കുന്നുവെന്നും മോദി പറഞ്ഞു.

വീരമൃത്യു വരിച്ച സൈനികരുടെ വിധവകളുമായി പ്രധാനമന്ത്രി സംസാരിക്കും. അതിർത്തിയിൽ സേനാനീക്കം സുഗമമാക്കാനുള്ള ഷിൻകു ലാ ടണലിന്റെ നിർമ്മാണത്തിനും മോദി തുടക്കം കുറിക്കും. 15,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിമ്മു – പാടും – ദാർച്ച റോഡിൽ 4.1 കിലോമീറ്റർ നീളത്തിലാണ് ഇരട്ട തുരങ്കം നിർമ്മിക്കുന്നത്. എല്ലാ കാലാവസ്ഥയിലും ഇത് ഉപയോഗിക്കാം. ലോകത്ത് ഏറ്റവും ഉയരത്തിൽ നിർമ്മിക്കുന്ന തുരങ്കമാണിത്.


TAGS : |
SUMMARY : Today marks a quarter of a century for the memory of Kargil war victory


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!