Tuesday, October 14, 2025
27.7 C
Bengaluru

ഈശ്വര്‍ മാല്‍പെയുടെ തിരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി; അര്‍ജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച്‌ മനാഫ്

ബെംഗളൂരു: ഷിരൂരില്‍ ഈശ്വർ മാല്‍പെയുടെ തിരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച്‌ മനാഫ്. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത് എന്ന് ഈശ്വർ മാല്‍പെ പറഞ്ഞു. ഇതേസ്ഥലത്ത് ഇനിയും മര തടികള്‍ കിടക്കുന്നുണ്ടെന്നും മാല്‍പെ പറഞ്ഞു.

അതേസമയം, ഇന്നത്തെ ദിവസം അര്‍ജുന്റെ സഹോദരി അഞ്ജവും ഇവിടേക്ക് എത്തിയിട്ടുണ്ട്. അര്‍ജുന്‍ അവസാനമായി ഉണ്ടായിരുന്ന സ്ഥലത്ത് എത്തണമെന്ന് ആഗ്രഹിച്ചു വന്നതാണെന്നും, ഇവിടെ നില്‍ക്കുമ്പോൾ അവന്‍ കൂടെയുള്ളത് പോലെ തോന്നുന്നുണ്ടെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. കുടുംബമൊന്നാകെ ഇവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയുണ്ട് എന്നും അഞ്ജു പ്രതികരിച്ചു.

അതേസമയം, ഷിരൂരില്‍ ഡ്രഡ്ജർ ഉപയോഗിച്ച്‌ മണ്ണ് മാറ്റിയുള്ള തിരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 8 മണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. ഈശ്വർ മാല്‍പെ പുഴയില്‍ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച പോയിന്റ് നാലിലാണ് ഈശ്വർ മാല്‍പെ പരിശോധന നടത്തുന്നത്. ജില്ലാ പോലീസ് മേധാവി പുഴയില്‍ ഇറങ്ങി പരിശോധിക്കാൻ അനുമതി നല്‍കിയതിനെ തുടർന്നാണ് ഈശ്വർ മാല്‍പെ തിരച്ചിലിന് ഇറങ്ങിയത്.

TAGS : ESWAR MALPE | ARJUN RESCUE
SUMMARY : Ishwar Malpe’s search found the piece of wood; Manaf confirms Arjun’s lorry

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നെടുവത്തൂർ കിണർ ദുരന്തം; മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

കൊല്ലം: നെടുവത്തൂരിൽ കിണറ്റിൽ ചാടി മരിച്ച അർച്ചനയുടെ മൂന്ന് മക്കളുടെ സംരക്ഷണം...

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ബാബു എം. പാലിശ്ശേരി അന്തരിച്ചു

തൃശ്ശൂര്‍: സിപിഎം നേതാവും മുന്‍ കുന്നംകുളം എംഎല്‍എയുമായ ബാബു എം. പാലിശ്ശേരി...

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനം; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ അതൃപ്തി പരസ്യമാക്കി ദേശീയ...

കണ്ണൂരില്‍ യശ്വന്ത്പൂര്‍ എക്സ്പ്രസിനുനേരെ കല്ലേറ്; യാത്രക്കാരന്റെ മുഖത്ത് പരുക്ക്

കണ്ണൂര്‍: കണ്ണൂരില്‍ യശ്വന്ത്പൂര്‍ വീക്കിലി എക്സ്പ്രസിനുനേരെ കല്ലേറ്. സംഭവത്തില്‍ ട7 കോച്ചിലെ...

പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും; കലക്ടറോട് സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് വിലക്കികൊണ്ടുള്ള ഹൈക്കോടതി...

Topics

മയക്കുമരുന്ന്; ബെംഗളൂരു വിമാനത്താവളത്തിൽ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി...

ബെംഗളൂരുവിന് സമീപം ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു 

ബെംഗളൂരു: കര്‍ണാടക- തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഹൊസൂരില്‍ ബൈക്കപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍...

ദീപാവലി യാത്രാതിരക്ക്; ബെംഗളൂരു-കൊല്ലം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിൻ

തിരുവനന്തപുരം: ദീപാവലി അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരു-കൊല്ലം പാതയിൽ പ്രത്യേക ട്രെയിൻ സർവീസ്...

ദീപാവലി യാത്രത്തിരക്ക്; ബെംഗളൂരു-ചെന്നൈ റൂട്ടിൽ സ്പെഷ്യല്‍ ട്രെയിന്‍

ചെന്നൈ : ദീപാവലിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യല്‍...

വിദേശത്തുനിന്ന് ലഹരി കടത്ത്: രണ്ട് മലയാളികൾ അറസ്റ്റില്‍ 

ബെംഗളൂരു: വിദേശത്തുനിന്ന് പാഴ്‌സൽ വഴി ലഹരിമരുന്ന് എത്തിച്ച  സംഭവത്തിൽ മലയാളികളായ രണ്ടുപേർ...

വിന്റർ ഷെഡ്യൂൾ; കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ്

ബെംഗളൂരു: കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. വിന്റർ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഹംസഫർ എക്‌സ്പ്രസ് 11 ന് വഴി തിരിച്ചുവിടും

ബെംഗളുരു: ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയ്ക്കു പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഒക്ടോബര്‍ 11...

Related News

Popular Categories

You cannot copy content of this page