വിപ്ലവ സൂര്യന്‍ വിഎസിന് 101-ാം പിറന്നാള്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന് ഇന്ന് 101-ാം പിറന്നാള്‍. 5 വർഷത്തോളമായി പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടു നിന്ന് തിരുവനന്തപുരത്തെ ബാർട്ടൻ ഹില്ലിലുള്ള മകന്റെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ് അദ്ദേഹം. ദീർഘകാലം പാർട്ടിക്കും ബഹുജനങ്ങള്‍ക്കും വേണ്ടി പോരാട്ടം നടത്തിയ ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ് വി എസ്.

ബ്രിട്ടീഷ് ഭരണകാലത്താണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിക്കപ്പെടുന്നത്. ഏതാണ്ട് നൂറ് വർഷത്തിലേറെ കാലത്തെ ചരിത്രമുണ്ട് രാജ്യത്തെ കമ്യൂണിസ്റ്റ് പാർട്ടിക്ക്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടിൻ്റെ ചരിത്രമെടുത്താല്‍ കിരാത മർദ്ദനങ്ങളെയും ജയില്‍വാസങ്ങളെയും എല്ലാം അതിജീവിച്ച്‌ സമരപോരാട്ടങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പടുത്തുയർത്തി ദേശീയ തലത്തില്‍ തന്നെ ചിരപ്രതിഷ്ഠ നേടിയ കമ്മ്യൂണിസ്റ്റ് നേതാക്കളുണ്ട്. പി സുന്ദരയ്യ, ബസുവപുന്നയ്യ, എകെജി, ഇഎംഎസ് തുടങ്ങിയ ആ കമ്മ്യൂണിസ്റ്റ് നേതൃനിരയുടെ ഭാഗമാണ് വിഎസ് അച്യുതാനന്ദനും.

പുന്നപ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്‌ തയ്യല്‍തൊഴിലാളിയായും കയർഫാക്ടറി തൊഴിലാളിയായും പ്രവർത്തിച്ച്‌ അടിസ്ഥാന വിഭാഗത്തില്‍ നിന്നും ഉയർന്നുവന്ന നേതാവാണ് വിഎസ്. 1940കളില്‍ തന്നെ കൈനകിരിയിലെ ഒരു വയല്‍വരമ്പത്ത് കർഷക തൊഴിലാളികളുടെ യോഗം വിളിച്ച്‌ കൂട്ടി കർഷക തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച നേതാവായിരുന്നു വിഎസ്.

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വിനർ അങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളില്‍ വിഎസ് തിളങ്ങി നിന്നു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ടീയത്തില്‍ പ്രവേശിച്ച വിഎസ് 1938ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേർന്നു. 1940 ല്‍ ആണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയില്‍ അംഗമാകുന്നത്.

1946ല്‍ പുന്നപ്ര വയലാർ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി. 1964 ല്‍ സിപിഐ ദേശീയ കൌണ്‍സില്‍ വിട്ട് സിപിഎം രൂപീകരിച്ച 32 നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് അദ്ദേഹം. 1967 ലെ തിരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴയില്‍ നിന്ന് ജയിച്ചാണ് വിഎസ് ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1980 മുതല്‍ തുടർച്ചയായി മൂന്ന് തവണ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയും വിഎസ് വഹിച്ചു.

1985ല്‍ പോളിറ്റ് ബ്യൂറോ അംഗമായി. 2006ല്‍ കേരളത്തിന്റഎ 20-ാമത്തെ മുഖ്യന്ത്രിയായി. 2001 ലും 2011 ലും പ്രതിപക്ഷനേതാവിന്റെ സ്ഥാനവും അദ്ദേഹം വഹിച്ചു. 2019 മുതല്‍ വിശ്രമ ജീവിതം നയിക്കുകയാണ് വിഎസ്. 4 വർഷം മുൻപ് ഉണ്ടായ പക്ഷാഘാതത്തെത്തുടർന്നാണ് വിഎസ് വിശ്രമ ജീവിതത്തിലേക്ക് ഒതുങ്ങിയത്. എന്നാല്‍ ചുറ്റും നടക്കുന്നതെല്ലാം അറിയുന്നുണ്ടെന്ന് മകൻ അരുണ്‍കുമാർ പറഞ്ഞു.

രാവിലെ ഒരുമണിക്കൂറോളം പത്രം വായിച്ചു കേള്‍പ്പിക്കും. വൈകിട്ട് ടിവിയില്‍ വാർത്തയും കേള്‍ക്കും. ഡോക്ടറുടെ നിർദ്ദേശമുള്ളതിനാല്‍ സന്ദർശക വിലക്കുണ്ട്. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ കേക്ക് മുറിക്കല്‍ ചടങ്ങ് മാത്രമാണ് പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാവുകയെന്ന് മകൻ അരുണ്‍ കുമാർ അറിയിച്ചു.

TAGS : VS ACHUTHANANDAN | BIRTHDAY
SUMMARY : VS Achuthanandan’s 101st birthday today

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നമ്മ മെട്രോ പിങ്ക്, ബ്ലൂ ലൈൻ: പരീക്ഷണയോട്ടം നവംബറിൽ

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോയുടെ പിങ്ക്, ബ്ലൂ ലൈൻ പാതകളിലെ നിർമാണം...

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയദശമി ആഘോഷം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ വിജയ ദശമി ആഘോഷം സംഘടിപ്പിച്ചു....

പറക്കുന്നതിനിടെ എയർ ആംബുലൻസിൻ്റെ ഡോർ തുറന്നു: ബംഗ്ലാദേശിൽ അടിയന്തര ലാൻഡിംഗ്, ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ധാക്ക: യാത്രയ്ക്കിടെ ആകാശമധ്യേ എയര്‍ ആംബുലന്‍സിന്റെ വാതില്‍ തുറന്നതിനെത്തുടര്‍ന്ന് രോഗി മരിച്ചു....

വർക്കലയിൽ വിദേശവനിതക്ക് നേരെ ലൈംഗികാതിക്രമ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വർക്കലയിൽ 53 വയസ്സുള്ള വിദേശവനിതയ്ക്കു നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവിനെ...

മദ്യപിച്ച്‌ വാഹനമോടിച്ചാല്‍ ലൈസൻസ് തെറിക്കും: പിന്നീട് ഒരിക്കലും അനുവദിക്കില്ല, ശക്തമായ നിയമ നടപടികളിലേക്ക് സര്‍ക്കാര്‍

തൃശൂർ: മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്...

ഏഷ്യൻ പാരാ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍; ജൂഡോയില്‍ കപില്‍ പര്‍മറിന് വെങ്കലം

നാഗോയ: ഏഷ്യൻ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടികൊടുത്ത് കപില്‍ പർമർ....

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി രമേശ് ചെന്നിത്തല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സർക്കാർ ജോലി നല്‍കുന്ന...

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം നവംബര്‍ 30 ന് മുമ്പ് പ്രഖ്യാപിക്കും

ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി...

Related Articles

Popular Categories