അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി


ബെംഗളൂരു: അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ 75 സ്വകാര്യ നഴ്‌സിംഗ് കോളേജുകളിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (ആർജിയുഎച്ച്എസ്). 2024-25 അധ്യയന വർഷത്തിൽ ഈ കോളേജുകൾക്ക് പുതിയ വിദ്യാർഥികളെ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സിലേക്ക് പ്രവേശിപ്പിക്കാൻ സാധിക്കില്ലെന്ന് ആർജിയുഎച്ച്എസ് വ്യക്തമാക്കി.

ആർജിയുഎച്ച്എസ് പുറത്തുവിട്ട പട്ടിക പ്രകാരം ബെംഗളൂരുവിലെ 32 കോളേജുകൾക്കാണ് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ള 43 കോളേജുകൾ മംഗളൂരു, ഉഡുപ്പി, ബീദർ, ചിക്കമഗളൂരു, കൽബുറഗി, ചിത്രദുർഗ, ബല്ലാരി തുടങ്ങിയ ജില്ലകളിലാണ്.

പ്രൊഫഷണൽ ഹെൽത്ത് സയൻസ് കോഴ്‌സുകളിൽ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് വലിയ ഡിമാൻഡാണ്. 2023 മുതൽ ബിഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകൾക്ക് സിഇടി വഴി സീറ്റ് അനുവദിക്കുന്നുണ്ട്. സിഇടി 2024ൽ 2.28 ലക്ഷം വിദ്യാർഥികൾ ഈ കോഴ്‌സിന് യോഗ്യത നേടി. കർണാടകയിൽ 615 നഴ്‌സിംഗ് കോളേജുകളുണ്ട്. ഭൂരിഭാഗം മാനേജ്‌മെൻ്റ് ക്വാട്ട സീറ്റുകളിലും കേരളം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രവേശനം നേടുന്നത്.

എന്നാൽ നഴ്‌സിംഗ് കോഴ്സുകൾക്ക് യോഗ്യതയുള്ള സ്ഥാപനത്തിന് 100 കിടക്കകളുള്ള പാരൻ്റ് ഹോസ്പിറ്റൽ ഉണ്ടായിരിക്കണം. ബിഎസ്‌സിക്ക് 100 സീറ്റുകൾ അനുവദിക്കുന്നതിന്, നഴ്‌സിംഗ് പ്രോഗ്രാം നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് 300 കിടക്കകളോ അതിൽ കൂടുതലോ ഉള്ള ഒരു പാരൻ്റ് മെഡിക്കൽ കോളേജോ പാരൻ്റ് ഹോസ്പിറ്റലോ ഉണ്ടായിരിക്കണം.

60 സീറ്റുകൾ അനുവദിക്കുന്നതിന്, കോഴ്‌സിനുള്ള അധ്യാപനത്തിനും ഭൗതിക സൗകര്യങ്ങൾക്കും പുറമെ ഇൻസ്റ്റിറ്റ്യൂട്ടിന് 100-300 കിടക്കകളുള്ള ഒരു പാരൻ്റ് ഹോസ്പിറ്റൽ ഉണ്ടായിരിക്കണം. വിശ്രമ മുറി, ലബോറട്ടറി, ലൈബ്രറി, ടീച്ചിംഗ്, നോൺ ടീച്ചിംഗ് സ്റ്റാഫ് മുറികൾ തുടങ്ങിയ നിർബന്ധിത അടിസ്ഥാന സൗകര്യങ്ങളാണ് മറ്റ് മാനദണ്ഡങ്ങൾ.

അടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടകക്കെട്ടിടത്തിലാണ് പല കോളേജുകളും പ്രവർത്തിക്കുന്നതെന്ന് ആർജിയുഎച്ച്എസ് കണ്ടെത്തി. ചില കോളേജുകളിൽ വിദ്യാർഥികളുടെ ക്ലിനിക്കൽ പ്രാക്ടീസിനായി പാരൻ്റ് മെഡിക്കൽ കോളേജുകളോ പാരൻ്റ് ഹോസ്പിറ്റലുകളോ ഉണ്ടായിരുന്നില്ല. ലബോറട്ടറിയുടെയും ലൈബ്രറിയുടെയും അഭാവം, അധ്യാപകരുടെ കുറവ് എന്നിവയും കണ്ടെത്തി. ഇതോടെയാണ് ഇത്തരം കോളേജുകൾക്ക് പ്രവേശനം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ആർജിയുഎച്ച്എസ് വ്യക്തമാക്കി.

 

TAGS: |
SUMMARY: RGUHS restricts admissions in 75 private nursing colleges in Karnataka


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!