Tuesday, October 28, 2025
22.6 C
Bengaluru

കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്; കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

ബെംഗളൂരു: മല്ലേശ്വരം കെ.സി. ജനറൽ ആശുപത്രിയിൽ ലോകായുക്ത റെയ്ഡ്. അഴിമതി, ജോലിയിൽ ഉത്തരവാദിത്വമില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി നിരവധി പരാതികൾ ഉയർന്നതിനെ തുടന്നാണ് ലോകായുക്ത നടപടി. പരിശോധനയിൽ നിരവധി ആശങ്കാജനകമായ പ്രശ്നങ്ങൾ കണ്ടെത്തിയതായി ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു. രോഗികളെ പ്രവേശിപ്പിക്കുന്നതിന് ആശുപത്രി ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഡോക്ടർമാരുടെ കൃത്യമായ ഹാജർനില ആശുപത്രിയിൽ സൂക്ഷിച്ചിട്ടില്ല. ആശുപത്രിയിൽ മരുന്നുകൾ സ്റ്റോക്കുണ്ടെങ്കിലും പുറമെ നിന്നുള്ള ഫാർമസികളിൽ നിന്ന് വാങ്ങേണ്ട മരുന്നുകളാണ് ഡോക്ടർമാർ സ്ഥിരമായി നിർദേശിക്കുന്നത്. ആശുപത്രിയിലെ 10 പ്രത്യേക മുറികളിൽ മൂന്ന് രോഗികളെ മാത്രമാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നും, ആവശ്യത്തിന് ജീവനക്കാരുടെ ലഭ്യതയില്ലെന്നും കണ്ടെത്തി. കാലഹരണപ്പെട്ട മരുന്നുകൾ ഫാർമസികളിൽ സൂക്ഷിച്ചിട്ടുമുണ്ട്. ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും പരിതാപകരമായ അവസ്ഥയിലാണെന്നും ലോകായുക്ത ഉദ്യോഗസ്ഥർ പറഞ്ഞു.

ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിൽ പ്രവർത്തനശേഷിയുള്ള ഒരു വെൻ്റിലേറ്റർ മാത്രമേയുള്ളൂ. ആശുപത്രിയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും സമഗ്രമായി പരിശോധിച്ച് പോരായ്മകൾ പരിഹരിക്കുമെന്നും ഉത്തരവാദികൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ലോകായുക്ത ജസ്റ്റിസ് പാട്ടീൽ പറഞ്ഞു.

TAGS: BENGALURU | LOKAYUKTA RAID
SUMMARY: Lokayukta raid exposes crisis at Bengaluru’s KC General hospital

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്

ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് ബെംഗളൂരു. തൊട്ടുപിന്നിൽ...

കെ​നി​യ​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് 12 മരണം

നെ​യ്‌​റോ​ബി: കെ​നി​യ​ ക്വാ​ലെ കൗ​ണ്ടി​യി​ലെ ടി​സിം​ബ ഗോ​ലി​നി​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ് 12...

കെഎൻഎസ്എസ് പീനിയ കരയോഗം കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; അന്തിമവാദം വീണ്ടും മാറ്റി

ന്യൂഡല്‍ഹി: സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും...

സംസ്ഥാന സ്കൂള്‍ കായികമേള: മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ സ്വർണക്കപ്പ് നേടി തിരുവനന്തപുരം. 1825 പോയിന്റോടെയാണ്...

Topics

കേരള ആർടിസിയുടെ ബെംഗളൂരു-പയ്യന്നൂർ എസി ബസ് നാളെ മുതൽ

ബെംഗളൂരു: കേരള ആർടിസിയുടെ ബെംഗളൂരുവിൽ നിന്ന് ചെറുപുഴ വഴി പയ്യന്നൂരിലേക്കുള്ള ആദ്യ...

ബെംഗളൂരു സെൻട്രൽ ജയിലിലേക്ക് ഫോൺ കടത്തി; വാര്‍ഡന്‍ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കൊലക്കേസ് പ്രതിക്ക് നൽകാൻ...

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍...

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്...

ബൈക്ക് യാത്രികരെ ഇടിച്ച്‌ തെറിപ്പിച്ചു; നടി ദിവ്യ സുരേഷിനെതിരെ കേസ്

ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്ന് പേരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ...

ഡോ. സുഷമ ശങ്കറിന് ‘ബാലദീപ്തി പുരസ്കാരം’

ബെംഗളൂരു: കന്നഡ - മലയാളം എഴുത്തുകാരിയും, വിവർത്തകയുമായ ഡോ. സുഷമ ശങ്കറിന് ബാലസാഹിത്യ...

പിജിയില്‍ മൂട്ടയ്ക്ക് തളിച്ച കീടനാശിനി ശ്വസിച്ച് വിദ്യാർഥി മരിച്ചു

ബെംഗളൂരു: നഗരത്തിലെ പേയിങ് ഗെസ്റ്റ് (പിജി) സ്ഥാപനത്തിലെ  മുറിയിൽ മൂട്ടയെ കൊല്ലാനായി...

ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്തണം; നിർദേശവുമായി മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം...

Related News

Popular Categories

You cannot copy content of this page