Sunday, July 6, 2025
22.8 C
Bengaluru

ഇടതുമുന്നണിയുടെ അവിഭാജ്യഘടകം; കേരള കോണ്‍ഗ്രസ് എം മുന്നണി വിടുമെന്ന വാർത്തയിൽ പ്രതികരിച്ച് ജോസ് കെ.മാണി

ന്യൂഡൽഹി: കേരള കോൺഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്തകൾ തള്ളി ജോസ് കെ.മാണി എം.പി. പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും കേരള കോൺഗ്രസ് മാണി വിഭാഗം എൽ.ഡി.എഫിന്റെ അവിഭാജ്യ ഘടകമാണെന്നും ജോസ് കെ.മാണി വ്യക്തമാക്കി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

കേരള കോൺഗ്രസ് ആരുമായും ചർച്ച നടത്തിയിട്ടില്ല. എൽ.ഡി.എഫിനൊപ്പം തന്നെ ഉറച്ചുനിൽക്കും. മുന്നണി വിടുമെന്ന വാർത്ത അന്തരീക്ഷത്തിൽ നിന്ന് സൃഷ്ടിച്ചെടുത്തതാണ്. അങ്ങനെ ആർക്കെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അടുപ്പിൽ വെച്ച വെള്ളം വാങ്ങിവെച്ചോളൂവെന്നും ജോസ് കെ.മാണി തുറന്നടിച്ചു. യു.ഡി.എഫിനെ സഹായിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാലാ, കടുത്തുരുത്തി നിയമസഭ സീറ്റുകൾ സംബന്ധിച്ച് ധാരണയായാൽ കേരള കോൺഗ്രസ് മാണിവിഭാഗം യു.ഡു.എഫിലേക്ക് വരുമെന്നായിരുന്നു വാർത്തകൾ. എന്നാല്‍ ഇതിനെയെല്ലാം തള്ളുകയാണ് ജോസ് കെ മാണി.
<BR>
TAGS : JOSE K MANI | KERALA CONGRESS
SUMMARY : An integral part of the left front; Jose K. Mani reacting to the news of leaving the Kerala Congress M.

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വിദേശ ജോലി വാഗ്ദാനം ചെയ്ത് 289 പേരിൽ നിന്ന് 4.5 കോടി രൂപ തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ

മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര...

നൂറോളം പേരുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ നിർബന്ധിതനായി ; വെളിപ്പെടുത്തലുമായി ശുചീകരണത്തൊഴിലാളി

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ ഉൾപ്പെടെ നൂറോളം പേരുടെ...

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ്...

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള...

ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച്‌ മഹുവ മൊയ്ത്ര

പറ്റ്ന: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ...

Topics

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ്...

നന്ദി ഹിൽസ് സന്ദർശകർക്ക് സന്തോഷ വാർത്ത; പുതിയ റസ്റ്ററന്റുമായി കെഎസ്ടിഡിസി

ബെംഗളൂരു: ഗ്ലാസ് ഭിത്തിയിലൂടെ നന്ദി ഹിൽസിന്റെ സൗന്ദര്യം ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ...

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

ബെംഗളൂരുവിൽ ഈയാഴ്ച മഴയ്ക്കും കാറ്റിനും സാധ്യത, താപനില കുറയും

ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ഏഴു വയസുകാരിയെ പീഡിപ്പിച്ചു: മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഏഴു വയസുകാരിയെ പീഡിപ്പി കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബാഗൽകുണ്ടെയിൽ...

കർണാടക ആർടിസി ബസിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച്...

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

Related News

Popular Categories

You cannot copy content of this page