റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഭീഷണി കോൾ ചെയ്ത യുവാവ് പിടിയിൽ. പോലീസ് കൺട്രോൾ റൂമിലേക്കാണ് കഴിഞ്ഞ ദിവസം കോൾ ലഭിച്ചത്. ശിവാജിനഗറിൽ നിന്നുള്ള മൻസൂർ (40) ആണ് അറസ്റ്റിലായത്. നാട്ടുകാരായ ആറു പേരെ കുടുക്കാൻ വേണ്ടിയാണ് വ്യാജ സന്ദേശം നൽകിയതെന്ന് ഇയാൾ പോലീസിനോട്‌ പറഞ്ഞു.

കെആർ മാർക്കറ്റിന് സമീപം മൻസൂർ പലചരക്ക് കട നടത്തിയിരുന്നു. സാമ്പത്തിക നഷ്ടം കാരണം പിന്നീട് ഇത് അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് മറ്റ്‌ പല കച്ചവടങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. തന്റെ പരാജയങ്ങൾക്ക് കാരണം നാട്ടുകാരായ ആറു പേരാണെന്ന് മൻസൂർ വിശ്വസിച്ചിരുന്നു.

ഇതേതുടർന്നാണ് ഇവരെ കുടുക്കാൻ മൻസൂർ പദ്ധതിയിട്ടത്. വ്യക്തിപരമായ പകപോക്കലുകൾക്കായി അടിയന്തര സേവനങ്ങൾ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന വ്യക്തികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

TAGS: BENGALURU | ARREST
SUMMARY: Police arrest man for making hoax bomb threat to target business rivals

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഷ്‌ട്രപതി ദ്രൗപതി മുര്‍മു കേരളത്തിലെത്തി; മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു

കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. കൊച്ചി...

മൈക്രോഫിനാൻസ് കേസ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് ഹൈക്കോടതി

കൊച്ചി,: എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് കേസിന്റെ അന്വേഷണം നീണ്ടുപോകുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരേ ഇന്നും...

കളിക്കുന്നതിനിടെ പതിനൊന്നാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പതിനൊന്നാം നിലയില്‍നിന്ന് വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം. നയ്ഗാവ്...

തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് സ്ഥാനമൊഴിയുന്നു; മേജർ ആർച്ച് ബിഷപ്പിന് കത്ത് നൽകി

തൃശൂർ: മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനമൊഴിയുന്നു....

സ്വർണ വിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ കടുത്ത ചാഞ്ചാട്ടം. ഇന്നലെ വൈകുന്നേരം ഇടിവ്...

സാക്കിര്‍ നായിക്കിന് വീണ്ടും കുരുക്ക്; യുഎപിഎ നടപടികള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കി കേന്ദ്രം

ഡല്‍ഹി: ഒളിവില്‍ കഴിയുന്ന വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ സംഘടനയായ ഇസ്‌ലാമിക്...

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; 19 കാരി ജീവനൊടുക്കി

കൊച്ചി: മാമലക്കണ്ടം എളംബ്ലാശേരി ഉന്നതിയിൽ യുവാവിന്റെ മരണത്തിനുപിന്നാലെ സുഹൃത്തും ജീവനൊടുക്കി. വിജയ്...

Related Articles

Popular Categories