ബെംഗളൂരു-മൈസൂരു പാതയില്‍ കെഎസ്ആർടിസി ബസ് മറിഞ്ഞ് 33 പേർക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിലെ മദ്ദൂരില്‍  കെ.എസ്.ആർ.ടി.സി. ബസ് മറിഞ്ഞ് 33 പേർക്ക് പരുക്കേറ്റു. രുദ്രാക്ഷിപുരയ്ക്ക് സമീപം ഡിവൈഡറിലിടിച്ച് ബസ് നിയന്ത്രണംവിട്ട്‌ മറിയുകയായിരുന്നു. പരുക്കേറ്റവരെ മദ്ദൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ ചാമരാജനഗറിൽനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്.

ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ കുമാർ , ജില്ലാ പോലീസ് മേധാവി ഷെയ്ക്ക് തൻവീർ ആസിഫ്, ഡി.എച്ച്.ഒ. ഡോ. മോഹൻ, കെ.എസ്.ആർ.ടി.സി. ജില്ലാ കൺട്രോളർ നാഗരാജു എന്നിവര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദര്‍ശിച്ചു. ഗുരുതരമായി പരുക്കേറ്റവരെ മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കോ സ്വകാര്യ ആശുപത്രികളിലേക്കോ മാറ്റുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു. ചികിത്സാ ചെലവുകൾ കെ.എസ്.ആർ.ടി.സി. വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<br>
TAGS : KSRTC | ACCIDENT
SUMMARY : 33 injured in KSRTC bus overturn; The condition of three people is critical

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു ഔട്ടർ റിങ് റോഡിൽ ഒക്ടോബർ മുതൽ വൈറ്റ് ടോപ്പിങ്; 450 കോടി രൂപയുടെ പദ്ധതി

ബെംഗളൂരു: നഗരത്തിലെ പ്രധാന ഗതാഗതപാതയായ ഔട്ടർ റിങ് റോഡിൽ ഒക്ടോബർ മുതൽ...

സ്വാതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 15ന് ബെംഗളൂരുവിലെ വിവിധ റോഡുകളിൽ ഗതാഗത...

ഓണാവധി; കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസിയുടെ 150 സ്പെഷ്യല്‍ സർവീസുകൾ 

ബെംഗളൂരു: ഓണത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഓഗസ്റ്റ് 22 മുതല്‍ ഉത്രാടത്തലേന്നു വരെ...

കോഴിക്കോട്ടെ ഹോട്ടലിൽ വിദേശ വനിത മരിച്ച നിലയിൽ

കോഴിക്കോട്: വിദേശ വനിതയെ കോഴിക്കോട്ടെ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി. കുടുംബസമേതം വിനോദയാത്രക്ക്...

എസ്കെകെഎസ് ആവലഹള്ളി സോണ്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ആവലഹള്ളി സോണ്‍  ഓണാഘോഷം മഹാദേവപുര എംഎൽഎ...

കേരളസമാജം ലാപ്ടോപ്പുകൾ വിതരണം ചെയ്തു

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെ ആര്‍ പുരം സോണിന്റെ ആഭിമുഖ്യത്തില്‍ മിടുക്കരായ...

ഡി.സജിത് ബാബു കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: കേരളത്തിന്‍റെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി ഡി.സജിത് ബാബുവിനെ നിയമിച്ചു....

എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായി

കൊച്ചി: എറണാകുളം സ്വദേശിയായ യുവാവിനെ കപ്പലില്‍ നിന്ന് കാണാതായെന്ന് പരാതി. ഞാറയ്ക്കല്‍...

Related Articles

Popular Categories