ബെംഗളൂരു: മൈസൂരു ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ മൈസൂരു സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒക്ടോബർ 10 നാണ് ഇ-മെയിൽ സന്ദേശമെത്തിയതെന്ന് പോലീസ് പറഞ്ഞു. മഹന്ദേഷ് എന്ന പേരിലുള്ള ഇ-മെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശമെത്തിയതെന്നും പോലീസ് പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ സീമാ ലട്കറുടെ നിർദേശ പ്രകാരം സൈബർ, ഇക്കണോമിക്സ് ആൻഡ് നാർക്കോട്ടിക് ക്രൈംസ് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇ-മെയിലിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
SUMMARY: Police have registered a case following a threatening message warning of an attack during Dussehra.
ദസറയ്ക്കിടെ ആക്രമമുണ്ടാക്കുമെന്ന ഭീഷണി സന്ദേശം; പോലീസ് കേസ് എടുത്തു
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















