മെട്രോ ട്രെയിനുകളിൽ നിയമലംഘനം; ഏഴ് മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ

ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രെയിനുകളിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ഏഴു മാസത്തിനിടെ രജിസ്റ്റർ ചെയ്തത് 27,000 കേസുകൾ. ഉച്ചത്തിൽ സംഗീതം ഫോണില് വയ്ക്കുന്നത് മുതൽ മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ശിശുക്കളുമായി യാത്ര ചെയ്യുന്നവർ തുടങ്ങിയവർക്ക് മുൻഗണനാ സീറ്റുകൾ നൽകാതിരിക്കൽ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. 2024 സെപ്റ്റംബർ മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിലാണ് 27,000 കേസുകൾ രജിസ്റ്റർ ചെയ്തതെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.

തിരക്കില്ലാത്ത സമയങ്ങളിൽ ഓടുന്ന ട്രെയിനുകളിൽ മാത്രം റിപ്പോർട്ട്‌ ചെയ്യപ്പെട്ട കേസുകളാണിത്. 11,922 കേസുകളാണ് ഉച്ചത്തിൽ ഫോണിൽ പാട്ടുകൾ വെച്ചതുമായി ബന്ധപ്പെട്ടുള്ളത്. യാത്രക്കാർക്ക് അനുവദിച്ച സീറ്റുകൾ നൽകാത്തതിന് 14,162 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മെട്രോ യാത്രയിൽ ഭക്ഷ്യവസ്തുക്കൾ കഴിച്ചതിന് 554 കേസുകൾ, അനുവദനീയമായതിലും അധികം ലഗേജ് കൊണ്ടുപോകുന്ന യാത്രക്കാർക്കെതിരെ 474 കേസുകൾ എന്നിവയും രജിസ്റ്റർ ചെയ്തതായി ബിഎംആർസിഎൽ അറിയിച്ചു. എന്നാൽ കുറ്റകൃത്യങ്ങൾക്ക് യാത്രക്കാർക്ക് പിഴ ചുമത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നമ്മ മെട്രോയുടെ സുരക്ഷാ സ്ക്വാഡ് നിയമലംഘകർക്ക് കർശനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

TAGS: NAMMA METRO | BENGALURU
SUMMARY: BMRCL Files 27k cases on violations at metro trains

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മതനിരപേക്ഷത പറഞ്ഞവർ വർഗീയവാദികളാകുന്നു, മ​തം​ ​പ​റ​ഞ്ഞ​വ​ർ​ ​മ​ന്ത്രി​മാരും-വെള്ളാപ്പള്ളി 

ബെംഗളൂരു: മ​തം​ ​പ​റ​യു​ന്ന​വ​ർ​ ​മ​ന്ത്രി​മാ​രാ​വു​ക​യും,​ ​മ​തേ​ത​ര​ത്വം​ ​പ​റ​യു​ന്ന​വ​ർ​ ​വ​ർ​ഗീ​യ​വാ​ദി​ക​ളാ​വു​ക​യും​ ​ചെ​യ്യു​ന്ന​ ​സാ​മൂ​ഹ്യ​...

ഡെംബലേയ്ക്ക് കിടിലന്‍ ഹാട്രിക്, നോർവെയെ 4-1ന് തകർത്ത് ഫ്രാൻസ്

ഫോ​ക്സ്ബ​റോ: ഫി​ഫ ലോ​ക​ക​പ്പി​ലെ ഗ്രൂ​പ്പ് ഐ-യിലെ അവസാനമത്സരത്തിൽ നോ​ർ​വെ​യ്ക്കെ​തി​രെ തകര്‍പ്പന്‍ ജയവുമായി...

വിലങ്ങാട് വനത്തില്‍ കുടുങ്ങിയവരെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് വാളൂക്ക് വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനത്തിൽ...

വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായി സംശയം; തെരച്ചിൽ പുരോ​ഗമിക്കുന്നു

കോഴിക്കോട്: വടകര വിലങ്ങാട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം. വനം...

എയർ ഇന്ത്യയുടെ മംഗളൂരു-മസ്കത്ത് സർവിസ് ജൂലൈ മുതൽ പുനരാരംഭിക്കുന്നു

മംഗളൂരു: ഒരു വർഷത്തോളമായി നിർത്തിവെച്ച മംഗളൂരു-മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ...

സൗജന്യ കന്നഡ ക്ലാസുകളുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടെയുള്ള അന്യ ഭാഷക്കാർക്ക് കന്നഡ ഭാഷ എളുപ്പത്തിൽ...

‘ബ്ലൂം അവന്യൂ’; ഹരിതവത്കരണത്തിന്റെ ഭാഗമായി മൈസൂരു-മഗഡി റോഡിലെ 10 കിമീ ദൂരത്തിൽ 6000 മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ടണൽ റോഡ് പദ്ധതിക്കായി ഏകദേശം 300 മരങ്ങളും, ഇന്ദിരാനഗറിൽ...

തെക്കന്‍ ഫിലിപ്പീന്‍സിൽ വീണ്ടും ശക്തമായ ഭൂചലനം: 6.5 തീവ്രത രേഖപ്പെടുത്തി

മനില: തെക്കന്‍ ഫിലിപ്പീൻസിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ...

Related Articles

Popular Categories