Thursday, July 10, 2025
23.8 C
Bengaluru

മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദിച്ച സംഭവം; ഒമ്പത് പേർ അറസ്റ്റിൽ

ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനമുണ്ടായ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. ദാവൻഗെരെയിലാണ് സംഭവം. ഒമ്പത് പേരും ചേർന്ന് കുട്ടിയെ മരത്തിൽ കെട്ടിയിട്ട് ഡ്രിപ്പ് പൈപ്പുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിൽ സംഭവത്തിൽ സുഭാഷ് (23), ലക്കി (21), ദർശൻ (22), പരശു (25), ശിവദർശൻ (23), ഹരീഷ് (25), പട്ടി രാജു (20), ഭുനി (18), സുധൻ എന്ന മധുസൂദൻ (32) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചന്നഗിരി താലൂക്കിലെ നല്ലൂരിനടുത്ത് അസ്‌തപനഹള്ളിയിൽ ഏപ്രിൽ നാലിനാണ് സംഭവം നടന്നത്. എന്നാൽ സംഭവത്തിന്റെ വിഡീയോ കഴിഞ്ഞ ദിവസമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ഇരയും പ്രതികളും പച്ചമരുന്നുകൾ വിറ്റ് ഉപജീവനം നടത്തുന്ന ഹക്കി-പിക്കി വിഭാഗത്തിൽപ്പെട്ടവരാണ്. കുട്ടിയുടെ മുത്തച്ഛൻ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ഒരു കൂട്ടം ആളുകൾ ചേർന്ന് കവുങ്ങില്‍ കെട്ടിയിട്ട് മർദിച്ചതായാണ് പരാതി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചുവന്ന ഉറുമ്പുകളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നുണ്ട്. മർദനമേറ്റ കുട്ടിയെ സഹായിക്കാൻ ശ്രമിച്ച മറ്റൊരു കുട്ടിയെയും ഇതേ സംഘം ആക്രമിച്ചതായും മുത്തച്ഛൻ പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Nine arrested for torturing theft accused minor boy in Channagiri village

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കീം പരീക്ഷാ ഫലം റദ്ദാക്കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു

തിരുവനന്തപുരം: കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ...

കനത്ത മഴ: ഡൽഹിയിൽ ഗതാഗതം സ്തംഭിച്ചു, വിമാന സർവീസുകളും തടസപ്പെട്ടു

ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു....

തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട; വിദേശത്ത് നിന്നെത്തിച്ച ഒന്നേകാല്‍ കിലോ എംഡിഎംഎ പിടികൂടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎയാണ്...

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...

കാസറഗോഡ് വ്യാജ തോക്ക് നിര്‍മാണശാല കണ്ടെത്തി; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഒളിവിൽ

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ രാജപുരത്ത് നാടൻ കള്ളത്തോക്ക് നിർമാണത്തിനിടെ ഒരാൾ പിടിയിൽ....

Topics

14 വയസ്സുകാരി വീടിനുള്ളിൽ മരിച്ച നിലയിൽ; പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് സംശയം

ബെംഗളൂരു: ബെംഗളൂരു സൗത്തിലെ തവരെക്കെരെയിൽ 14 വയസ്സുകാരിയെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ...

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി ഒരുക്കങ്ങൾ ആരംഭിച്ചു

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്കായി തയാറെടുപ്പുകൾ തുടങ്ങി. ഓഗസ്റ്റ് രണ്ടാം വാരത്തിലാകും...

യുവതിയെ കൂട്ടബലാത്സംഗം ചെയ്തശേഷം വാഷിങ് മെഷീനും ഫ്രിഡ്ജും തട്ടിയെടുത്തു; 4 പേർ അറസ്റ്റിൽ

ബെംഗളൂരു: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ 4 പേരെ...

ടോൾ പിരിക്കാതെ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ടോൾ പിരിക്കാതെ സിൽക്ക്ബോർഡ്-ഹെബ്ബാൾ തുരങ്ക റോഡ് നിർമിക്കാനാകില്ലെന്ന് ബെംഗളൂരു നഗരവികസനത്തിന്റെ...

ബെംഗളൂരുവിൽ നിക്ഷേപ തട്ടിപ്പ്; മലയാളി ദമ്പതിമാർ വിദേശത്തേക്ക് കടന്നെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളി...

ബൈക്ക് ടാക്സി നിരോധനം : വാടക ഇരുചക്രവാഹനങ്ങൾക്ക് ആവശ്യക്കാരേറുന്നു

ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ...

ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മോഷണം; ഐടി ജീവനക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി...

Related News

Popular Categories

You cannot copy content of this page