Sunday, July 6, 2025
20.3 C
Bengaluru

അന്യായ ഫീസ് വർധന; സ്കൂളുകൾക്ക് ബാലാവകാശ കമ്മിഷന്‍റെ നോട്ടീസ്

ബെംഗളൂരു: അന്യായമായ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഫീസ് നിരക്കില്‍ വർധന നടത്തിയ നഗരത്തിലെ സ്വകാര്യ സ്കൂളുകൾക്ക് നോട്ടീസയച്ച് ബാലാവകാശ കമ്മിഷൻ((കെഎസ്‌സിപിസിആർ). സംഭവത്തില്‍ രക്ഷിതാക്കളിൽ നിന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ നടപടി.

അന്യായമായ ഫീസ് വർധനയ്ക്ക് പുറമേ പാഠപുസ്തകങ്ങൾ, ഷൂസ്, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവ പ്രത്യേക വിൽപ്പനക്കാരിൽനിന്ന് വാങ്ങണമെന്ന് സ്കൂളുകള്‍ നിർബന്ധം പിടിച്ചതായും പരാതികളില്‍ പറയുന്നു.

ഈ വർഷം 300-ലധികം പരാതികള്‍ ലഭിച്ചതായി കമ്മിഷൻ അധ്യക്ഷൻ കെ. നാഗണ്ണ ഗൗഡ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്കൂളുകൾക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ വിദ്യാഭ്യാസ കമ്മിഷണർക്ക് കത്തെഴുതുമെന്നും ഗൗഡ പറഞ്ഞു.

മാനദണ്ഡങ്ങൾ അനുസരിച്ച്, സ്വകാര്യ സ്കൂളുകൾക്ക് പ്രതിവർഷം 10 മുതൽ 12 ശതമാനം വരെ ഫീസ് വർധിപ്പിക്കാൻ അനുവാദമുണ്ട്. എന്നിരുന്നാലും, ചില സ്കൂളുകൾ ഈ വർഷം 40 ശതമാനം വരെ ഫീസ് വർധിപ്പിച്ചതായി റിപ്പോർട്ടുണ്ട്. “അസാധാരണമായ ഫീസ് വർധനവിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ സ്വമേധയാ ചില പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫീസ് നിശ്ചയിക്കൽ വിഷയം സർക്കാർ ഗൗരവമായി കാണുകയും ഫീസ് ഉയർത്തുന്നതിന്റെ അടിസ്ഥാനം നിർണ്ണയിക്കാൻ സ്കൂളുകളെ നിരീക്ഷിക്കുകയും വേണം,”  അദ്ദേഹം പറഞ്ഞു.
<br>
TAGS : SCHOOL FEE HIKE
SUMMARY : Unfair fee hike; Child Rights Commission Notice to Schools

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

ടെക്‌സസിൽ മിന്നൽപ്രളയം: മരണസംഖ്യ 43 ആയി

ടെക്‌സസ്‌: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 43 ആയി....

ബെംഗളൂരുവിൽ ഈയാഴ്ച മഴയ്ക്കും കാറ്റിനും സാധ്യത, താപനില കുറയും

ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

‘ദ അമേരിക്ക പാര്‍ട്ടി‘ ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെ യുഎസിൽ...

ഏഴു വയസുകാരിയെ പീഡിപ്പിച്ചു: മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഏഴു വയസുകാരിയെ പീഡിപ്പി കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബാഗൽകുണ്ടെയിൽ...

Topics

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ പാതയിൽ ഓഗസ്റ്റ് 15ന് സർവീസ് ആരംഭിച്ചേക്കും

ബെംഗളൂരു: യാത്രക്കാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ...

ബെംഗളൂരുവിൽ ഈയാഴ്ച മഴയ്ക്കും കാറ്റിനും സാധ്യത, താപനില കുറയും

ബെംഗളൂരു: നഗരത്തിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....

ഏഴു വയസുകാരിയെ പീഡിപ്പിച്ചു: മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഏഴു വയസുകാരിയെ പീഡിപ്പി കേസിൽ മലയാളിയുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ബാഗൽകുണ്ടെയിൽ...

കർണാടക ആർടിസി ബസിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച്...

പുതിയ 2 നോൺ എസി ബസ് സർവീസുമായി ബിഎംടിസി

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ പുതിയ 2 ബസ് സർവീസുകളുമായി ബിഎംടിസി....

പാർക്കിംഗ് നിയന്ത്രണം

ബെംഗളൂരു: കണ്ഠീരവ സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന നീരജ് ചോപ്ര ക്ലാസിക് ജാവലിൻ...

നാളെ നമ്മ മെട്രോ സമയക്രമത്തിൽ മാറ്റം

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മ മെട്രോ ഇന്ദിരാനഗർ, ബയ്യപ്പനഹള്ളി മെട്രോ സ്റ്റേഷനുകൾക്കിടയിൽ...

Related News

Popular Categories

You cannot copy content of this page