നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസം; ബി.എം.ടി.സി. നൂറ് പുതിയബസുകൾ ഇന്ന് പുറത്തിറക്കും

ബെംഗളൂരു : നഗരത്തിലെ ബസ് യാത്രക്കാര്‍ക്ക് ആശ്വാസമായി ബി.എം.ടി.സി. നൂറ് പുതിയബസുകള്‍ ഇന്ന് പുറത്തിറക്കുന്നു. വിധാന്‍ സൗധയ്ക്കു മുന്പില് ഇന്ന് രാവിലെ 10-ന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിര്‍വഹിക്കും. ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, റിസ്വാന് അര്‍ഷാദ് എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.
നഗരത്തിലെ ബസ് പൊതുയാത്രാസംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കുന്നത്. മതിയായ ബസുകളുടെ അഭാവം യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്താറുണ്ട്. സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകളുടെ യാത്ര സൗജന്യമാക്കിയ ‘ശക്തി' പദ്ധതി നടപ്പാക്കിയതിനുശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ഇതൊക്കെ പരിഗണിച്ചാണ് നഗരത്തില്‍ കൂടുതല്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നത്. 840 പുതിയ ഡീസല്‍ബസുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി. 336 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ഇതിന്റെ ആദ്യഘട്ടമായിട്ടാണ് 100 ബസുകള്‍ വ്യാഴാഴ്ച പുറത്തിറക്കുന്നത്. ബി.എസ്. (ഭാരത് സ്റ്റേജ്)ആറ് സ്റ്റാന്‍ഡേര്‍ഡിലുള്ള ബസുകളാണ് ഇറക്കുന്നത്. ബാക്കി ബസുകള്‍കൂടി നിരത്തിലെത്തുന്നതോടെ നഗരത്തിലെ യാത്രാപരിമിതിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
TAGS : BMTC
SUMMARY : BMTC One hundred new buses will be released today



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.