ചർച്ച്‌ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക്


ബെംഗളൂരു: ചർച്ച്‌ സ്ട്രീറ്റിൽ ചരക്ക് വാഹനങ്ങൾക്കും, ഓട്ടോകൾക്കും വിലക്ക് ഏർപ്പെടുത്തി ബെംഗളൂരു ട്രാഫിക് പോലീസ്. ചർച്ച് സ്ട്രീറ്റ് കാൽനടയാത്രക്കാർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിർദേശം ലംഘിക്കുന്നവരിൽ നിന്നും പിഴ ഈടാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.

കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് ഇതിനോടകം റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങളുടെയും ഓട്ടോറിക്ഷകളുടെയും ഗതാഗതം നിയന്ത്രിക്കുന്ന പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ സഞ്ചാരം കാൽനടയാത്രയ്ക്ക് തടസ്സമാകുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നുണ്ട്.

ദസറ, നവരാത്രി സീസൺ ആയതിനാൽ ചർച്ച് സ്ട്രീറ്റിൽ സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓട്ടോറിക്ഷകൾക്കും ചരക്ക് വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയാൽ തിരക്ക് കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയുമെന്ന് ട്രാഫിക് പോലീസ് പറഞ്ഞു. നിയമം ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

TAGS: |
SUMMARY: Autorickshaws, goods vehicles barred on Church Street in Bengaluru to reduce congestion


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!