എൻ എസ്. മാധവന് നിയമസഭാ പുരസ്കാരം

തിരുവനന്തപുരം: സാഹിത്യ- കലാ- സാംസ്കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ചെറുകഥാകൃത്തും നോവലിസ്റ്റുമായ  എൻഎസ് മാധവന്. ഒരു ലക്ഷം രൂപയും ശിൽപ്പവുമാണ് പുരസ്കാരം. ജനുവരി 7ന്, KLIBF 4th എഡിഷന്റെ ഉദ്ഘാടനവേദിയിൽ വച്ച് അദ്ദേഹത്തിന് മുഖ്യമന്ത്രി പുരസ്കാരം സമർപ്പിക്കും.

മലയാള ചെറുകഥാസാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് എൻഎസ് മാധവന്‍. മലയാള ഭാഷയ്‌ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാർ 2024-ലെ എഴുത്തച്ഛൻ പുരസ്‌കാരം നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ കഥാസമാഹാരമായ ഹ്വിഗ്വിറ്റ കേരള സാഹിത്യ അക്കാഡമി അവാർഡ്, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി പുരസ്‌കാരം എന്നിവ നേടി. പത്മരാജൻ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, വി പി ശിവകുമാർ സ്‌മാരക കേളി അവാർഡ് എന്നിങ്ങനെ മറ്റ് നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

ഹ്വിഗ്വിറ്റയ്‌ക്ക് പുറമേ ചൂളേമേടിലെ ശവങ്ങൾ, തിരുത്ത്, പഞ്ചകന്യകകൾ, പര്യായ കഥകൾ, ഭീമച്ചൻ എന്നീ കഥാസമാഹാരങ്ങളും ലന്തൻബത്തേരിയിലെ ലുത്തിനിയകൾ എന്ന നോവലുമടക്കം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.

കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു. ഭാര്യ ഷീലാ റെഡ്ഡി. പ്രസിദ്ധ ബ്ലോഗറും എഴുത്തുകാരിയുമായ മീനാക്ഷി റെഡ്ഡി മാധവൻ മകളാണ്.

SUMMARY: N. S. Madhavan gets Assembly Award

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്‌പെയിനില്‍ അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ വൻ ദുരന്തം; 46 പേര്‍ മരിച്ചു

മാഡ്രിഡ്: സ്പെയിനിലെ മധ്യ പ്രവിശ്യയായ ടോളിഡോയില്‍ രണ്ട് അതിവേഗ ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌...

ദീപാവലി സമ്മാനവുമായി മോദി സര്‍ക്കാര്‍; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ശതമാനം വർധിപ്പിച്ചു

ഡല്‍ഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനമായി ക്ഷാമബത്ത മൂന്ന്...

ഏഷ്യൻ പാരാ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് യാദവ് മരിച്ച നിലയില്‍

ഡല്‍ഹി: ഏഷ്യൻ പാരാ ഗെയിംസില്‍ സ്വർണ മെഡല്‍ ജേതാവായ കായികതാരം ആത്മഹത്യ...

പ്രവാസി കേരളീയര്‍ക്കായുളള ഇന്‍ഷുറന്‍സ് പദ്ധതി; നോര്‍ക്ക കെയര്‍ പദ്ധതിയുടെ എൻറോൾമെന്റ് പോര്‍ട്ടല്‍ റെഡി, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക...

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി നവംബര്‍ 12 ന്, പി ജയരാജൻ ഉള്‍പ്പെടെ 33 പ്രതികള്‍

കൊച്ചി: അരിയില്‍ ഷുക്കൂർ വധക്കേസില്‍ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ...

ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാര്‍ജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ

തിരുവനന്തപുരം: ട്രെയിനുകളിലെ രാത്രി മൊബൈല്‍ ചാർജിങ്ങിന് കടുത്ത നിയന്ത്രണവുമായി റെയില്‍വേ. രാത്രി...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മുന്‍ ഡെപ്യൂട്ടി സെക്രട്ടറി അറസ്റ്റില്‍

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പില്‍ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ...

ബെംഗളൂരുവിൽ 500 കിലോമീറ്റർ പുതിയ റോഡുകൾ; 1 ലക്ഷം കോടിയുടെ വികസനപദ്ധതി

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താനും 500 കിലോമീറ്റർ പുതിയ...

Related Articles

Popular Categories