ഭീതി വിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ്; ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ, കൂട്ടപലായനം

അമേരിക്കയിലെ ഫ്ലോറിഡയിൽ മിൽട്ടൺ കൊടുങ്കാറ്റ് തീരത്തോട് അടുക്കുന്നു. ആയിരകണക്കിനുപേര്‍ ഫ്ലോറിഡയിൽ നിന്ന് വീടുകള്‍ ഒഴിഞ്ഞ് പോവുകയാണ്. ഫ്ലോറിഡയിൽ അടിയന്തരവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 55 ലക്ഷംപേരെ ഒഴിപ്പിച്ചതായി യുഎസ് ഗവണ്മെന്റ് അറിയിച്ചു. മണിക്കൂറിൽ 255 കിലോ മീറ്ററിനും മുകളിൽ വേഗം കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റിന്റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മിൽട്ടൺ ന്യൂ മെക്സിക്കോയും കടന്ന് ഫ്ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിരുന്നു. ടാമ്പ, ക്ലിയർവാട്ടർ എയർപോർട്ടുകളും അടച്ചിടും.
കനത്ത നാശനഷ്ടമുണ്ടാകുമെന്നാണ് യുഎസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മേഖലയിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ നടന്നത്. പത്തുലക്ഷത്തിലധികംപേരോട് മാറിത്താമസിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജീവന്മരണ പോരാട്ടമെന്ന് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു.
രണ്ടാഴ്ച മുന്‍പുണ്ടായ ഹെലന് ചുഴലിക്കാറ്റ് ഫ്ലോറിഡയില്‍ കനത്ത നാശം വിതച്ചിരുന്നു. 225 പേര് മരിക്കുകയും നൂറുകണക്കിനാളുകളെ കാണാതാവുകയും ചെയ്തിരുന്നു. ഫ്ളോറിഡയിലെ ബിഗ് ബെൻഡ് പ്രദേശത്ത് ഇക്കഴിഞ്ഞ 26 -ാം തിയതിയാണ് ‘ഹെലൻ' കരതൊട്ടത്. ഇതിന്റെ പ്രഭാവം മൂലം ജോർജിയ, നോർത്ത് കരോളിന, സൗത്ത് കരോളിന, ടെന്നസി എന്നിവിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. 225 കി.മീ വേഗതയിൽ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് ജനജീവിതം ദുസ്സഹമാക്കിയിരുന്നു.
2005ലെ റീത്ത കൊടുങ്കാറ്റിന് ശേഷം ഏറ്റവും പ്രഹര ശേഷിയുള്ള കൊടുങ്കാറ്റാണെന്നാണ് പ്രവചനം. തീരത്ത് ഹെലന് ചുഴലിക്കാറ്റ് നാശം വിതച്ച് കേവലം രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് മില്ട്ടന് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.
TAGS : HURRICANE MILTON | AMERICA
SUMMARY : Hurricane Milton wreaks havoc. Mass Evacuation in Florida



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.