നമ്മ മെട്രോയുടെ നാഗസാന്ദ്ര – മാധവാര ലൈൻ ജൂലൈയിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ ജൂലൈ അവസാനത്തോടെ മാധവാരയിലേക്കും. മെട്രോയുടെ ഗ്രീൻ ലൈനിൽ ഉൾപ്പെടുന്ന നാഗസാന്ദ്ര – മാധവാര സ്ട്രെച്ച് ജൂലൈ അവസാനം തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. 3.7 കിലോമീറ്റർ ദൈർഘ്യമുള്ള സ്ട്രെച്ച് 2019ൽ തുറക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും വിവിധ കാരണങ്ങൾകൊണ്ട് നിർമാണം വൈകുകയായിരുന്നു. അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് നാഗസാന്ദ്ര – മാധവാര സ്ട്രെച്ച് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

മഞ്ജുനാഥ് നഗർ, ചിക്കബിദരികല്ലു, മാധവാര എന്നീ മൂന്നു സ്റ്റേഷനുകളാണ് പുതിയ സ്ട്രെച്ചിൽ ഉൾപ്പെടുന്നത്. 298 കോടി രൂപ ചെലവിട്ടാണ് നിർമാണം. മാധവാര സ്ട്രെച്ചിൻ്റെ ട്രാക്ക് നിർമാണം പൂർത്തിയായതായി ബിഎംആർസിഎൽ എംഡി എം. മഹേശ്വർ റാവു ദ പറഞ്ഞു. ട്രാക്ക് നിർമാണം പൂർത്തിയായതോടെ പാതയിൽ വരും മാസങ്ങളിൽ പരിശോധന നടക്കും. അതേസമയം സ്റ്റേഷനുകളുടെ നിർമാണപ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തി.

പെയിൻ്റിങ്, ഗ്രാനൈറ്റ് പതിക്കൽ, ഇലക്ട്രിക്കൽ – സിഗ്നലിങ് പ്രവൃത്തികൾ തുടങ്ങിയവയാണ് ഇനി നടക്കുക. നിർമാണപ്രവൃത്തികൾ ജൂണിൽ പൂർത്തിയാക്കാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്. പണി പൂർത്തിയാകുന്നതോടെ ട്രയൽ റൺ ആരംഭിക്കും. തുടർന്ന് മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ പരിശോധന നടക്കും.

Hot this week

ആശ്വാസ വാര്‍ത്ത; സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം ഉടൻ

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍...

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആദ്യകാല ബോർഡ്, കൗൺസിൽ അംഗവും സജീവപ്രവർത്തകനുമായ ആലപ്പുഴ...

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു...

35 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിദ്യാർഥിനി അറസ്റ്റിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മംഗളൂരുവില്‍ വിദ്യാര്‍ഥിനി...

മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ...

വന്യജീവികളുള്ള സ്ഥലങ്ങളിൽ ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവികളുള്ള സ്ഥലങ്ങളില്‍ ട്രെക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തി വനംവകുപ്പ്. ചാമരാജനഗര്‍ മലെ...

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

Related Articles

Popular Categories