Follow the News Bengaluru channel on WhatsApp

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് അടുത്തവര്‍ഷം ഇന്ത്യയില്‍; ഗ്രാമീണ മേഖലയിലെ പുരോഗതി ലക്ഷ്യം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് വിതരണത്തിനൊരുങ്ങുകയാണ് സ്പേസ് എസ്‌ക്സ് സ്ഥാപകനും, ടെസ്ല മേധാവിയുമായ ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ അടുത്തവര്‍ഷം പ്രവര്‍ത്തനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഒരു സബ്‌സിഡയറി കമ്പനി രജിസ്റ്റര്‍ ചെയ്തുവെന്നാണ് വിവരം. ഇന്ത്യയില്‍ യൂണിറ്റ് തുടങ്ങുമ്പോള്‍ കമ്പനിയുടെ പേര് സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് അറിയപ്പെടുക. ഇന്ത്യയിലെ സ്റ്റാര്‍ലിങ്ക് ഡയറക്ടര്‍ സജ്ഞയ് ഭാര്‍ഗവ ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍, സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യക്കായുള്ള പദ്ധതികള്‍ വിശദമാക്കിയിട്ടുണ്ട്,

സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങളുടെ ലൈസന്‍സിനും, സാമ്പത്തിക ഇടപാടിനുള്ള ബാങ്ക് എക്കൗണ്ട് എടുക്കുന്നതിനുള്ള നടപടികള്‍ കമ്പനി ഇതിനകം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകൾ. സാറ്റാലൈറ്റ് ബ്രോഡ്ബാന്‍ഡ് വഴിയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍, കണ്ടന്റ് സ്റ്റോറേജ്. സ്ട്രീമിംഗ്, മള്‍ട്ടി മീഡിയ കമ്മ്യൂണിക്കേഷന്‍ എന്നിവ ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളാണ് തുടക്കത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കുക.

ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലൂടെ ഗ്രാമീണ വികസനമാണ് കമ്പനി ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞാല്‍, ഡല്‍ഹിയിലെയും സമീപ ഗ്രാമീണ ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് സ്റ്റാര്‍ലിങ്ക് 100 ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. തുടര്‍ന്ന് ഇന്ത്യയിലുടനീളമുള്ള 12 ഗ്രാമീണ ജില്ലകള്‍ ലക്ഷ്യമിടുന്നു. 2022 ഡിസംബറോടെ ഇന്ത്യയില്‍ ഏകദേശം 2 ലക്ഷം സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്, ഇതില്‍ 80 ശതമാനവും ഗ്രാമീണ ജില്ലകളിലായിരിക്കും സ്ഥാപിക്കുക.

സ്പേസ് എക്സിന് രാജ്യത്ത് എന്തെങ്കിലും സേവനം നല്‍കുന്നതിന് മുമ്പ് ആവശ്യമായ ലൈസന്‍സുകള്‍ വേണോ എന്ന കാര്യം കമ്പനി അധികൃതര്‍ പരിശോധിക്കും. സാറ്റലൈറ്റ് ഇന്റര്‍നെറ്റ് വിതരണം ചെയ്യുന്ന കാര്യത്തില്‍ കമ്പനി ലൈസന്‍സ് ആവശ്യമുണ്ടോ എന്ന കാര്യവും പരിശോധിച്ചേക്കും. സ്‌പേസ് എക്‌സിന് ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതില്‍ ഡോട്ടിന് എതിര്‍പ്പില്ല. ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുകയും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിന് മുമ്പ് ലൈസന്‍സും മറ്റ് അംഗീകാരങ്ങളും സര്‍ക്കാരില്‍ നിന്ന് ലഭിക്കുകയും വേണം. എന്നാല്‍ മാത്രമേ കമ്പനിക്ക് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം ആഗോളതലത്തില്‍ കുറഞ്ഞനിരക്കില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് വിതരണം ചെയ്യുമെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.