ഭാര്യയുടെയും വീട്ടുകാരുടെയും പീഡനം; പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തിൽ മനംനൊന്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. കോൺസ്റ്റബിളായ എച്ച്.സി തിപ്പണ്ണയാണ് (34) മരിച്ചത്. ട്രെയിനിന് മുൻപിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാത്രി ഹീലാലിഗെ സ്റ്റേഷനും കാർമെലാരം ഹുസഗുരു റെയിൽവേ ഗേറ്റിനും ഇടയിലായിരുന്നു സംഭവം.
തിപ്പണ്ണയുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഭാര്യയുടേയും ഭാര്യാപിതാവിന്റെയും പീഡനം സഹിക്കാൻ കഴിയാതെയാണ് മരിക്കാൻ തീരുമാനിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ തിപ്പണ്ണ പറഞ്ഞു. ഭാര്യയുടെ മാനസിക പീഡനത്തിൽ മനംനൊന്ത് ബെംഗളൂരുവിൽ ടെക്കിയായ യുവാവ് മരിച്ചതിന് പിന്നാലെയാണ് സമാനമായ മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
TAGS: BENGALURU | DEATH
SUMMARY: Bengaluru police officer dies by suicide amid mental pressure



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.