Wednesday, July 16, 2025
21.5 C
Bengaluru

മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ റാലി നടത്തുമെന്ന് അഹിന്ദ പക്ഷം

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനം ഡി. കെ. ശിവകുമാറിന് നൽകണമെന്ന ആവശ്യത്തിനെതിരെ സിദ്ധരാമയ്യ പക്ഷം. സംസ്ഥാനത്ത് അഹിന്ദ റാലി നടത്തുമെന്ന് സിദ്ധരാമയ്യയുടെ അനുയായികൾ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ മാറ്റി ഡി.കെ.ശിവകുമാറിനെ നിയമിക്കണമെന്ന വിശ്വ വൊക്കലിഗര മഹാസംസ്ഥാന മഠത്തിലെ ചന്ദ്രശേഖര സ്വാമിയുടെ ആവശ്യത്തിൽ കർണാടക രാഷ്‌ട്രീയം ചൂടുപിടിച്ചിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനത്തെ അഹിന്ദ (പിന്നാക്ക വിഭാഗങ്ങൾ) പ്രവർത്തകർ സിദ്ധരാമയ്യക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഇത്തരത്തിൽ എന്തെങ്കിലും നീക്കത്തിന് തുടക്കമിട്ടാൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചത്.

അൽപസംഖ്യാതരു (ന്യൂനപക്ഷങ്ങൾ), ഹിന്ദുലിദവരു (പിന്നാക്ക വിഭാഗങ്ങൾ), ദലിതരു (ദലിതർ) എന്നിവർക്കുവേണ്ടി നിലകൊള്ളുന്ന അഹിന്ദ പ്രസ്ഥാനത്തിന്റെ നേതാവാണ് സിദ്ധരാമയ്യ.

സംസ്ഥാനത്ത് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുന്നതിൽ അഹിന്ദ നിർണായക പങ്ക് വഹിച്ചതായി അഹിന്ദ സംസ്ഥാന പ്രസിഡൻ്റ് പ്രഭുലിംഗ ദൊഡ്ഡമണി പറഞ്ഞു. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരുന്ന വൊക്കലിഗ സമുദായത്തിന്റെ സ്വാധീനമുള്ള നേതാവാണ് ഡി.കെ. ശിവകുമാർ. കുറുബ സമുദായത്തിൽ നിന്നുള്ള നേതാവാണ് സിദ്ധരാമയ്യ. ഓഗസ്റ്റിൽ സിദ്ധരാമയ്യയുടെ 77-ാം ജന്മദിനം പ്രമാണിച്ച് അന്നേദിവസം റാലി നടത്താനാണ് തീരുമാനമെന്ന് ദൊഡ്ഡമണി അറിയിച്ചു.

TAGS: KARNATAKA | SIDDARAMIAH
SUMMARY: Supporters plan Ahinda rally to boost Karnataka Chief Minister Siddaramaiah image

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മഴ മുന്നറിയിപ്പില്‍ മാറ്റം: കണ്ണൂരും കാസറഗോഡും റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കണ്ണൂർ,...

ശ്രീനാരായണ സമിതിയില്‍ ചതയപൂജ

ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയ പൂജയ്ക്ക് സമിതി പൂജാരി...

സമന്വയ രാമയണപാരായണവും ഭജനയും

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ...

ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷ്ടാവായി; ബിടെക് ബിരുദധാരിയായ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ്...

കനത്ത മഴ: നാളെ അഞ്ച് ജില്ലകളിൽ സ്കൂൾ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ സ്കൂളുകള്‍ക്ക്...

Topics

ഒരു ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷ്ടാവായി; ബിടെക് ബിരുദധാരിയായ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ്...

ഗുണ്ടാതലവനെ അക്രമിസംഘം വെട്ടിക്കൊന്നു; ബിജെപി എംഎൽഎ ഉൾപ്പെടെ 5 പേർക്കെതിരെ കേസ്

ബെംഗളൂരു: കിഴക്കൻ ബെംഗളൂരുവിലെ ഭാരതി നഗറിൽ ഗുണ്ടാതലവനായ ശിവകുമാർ എന്ന ബിക്ലു...

ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന്  നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ....

ബെംഗളൂരുവിൽ ഒരു കോടി രൂപയുടെ ഹൈഡ്രോ കഞ്ചാവുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: കോറമംഗലയിൽ 1.08 കിലോഗ്രാം ഹൈഡ്രോ കഞ്ചാവുമായി മലയാളി പിടിയിൽ. ഫ്രീലാൻസ്...

ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ; ഡെലിഗേറ്റ് റജിസ്ട്രേഷൻ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേള ഓഗസ്റ്റ് 7 മുതൽ 17...

കർഷക സമരം വിജയിച്ചു: ദേവനഹള്ളി എയ്റോസ്പേസ് പാർക്ക് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിൽ നിന്നു സർക്കാർ പിന്മാറി

ബെംഗളൂരു: കർഷക പ്രതിഷേധങ്ങൾ ശക്തമായതോടെ ദേവനഹള്ളിയിൽ എയ്റോസ്പേസ് പാർക്ക് നിർമിക്കുന്നതിനായി 1777...

കോളജ് വിദ്യാർഥിനിയെ ബെംഗളൂരുവിൽ എത്തിച്ച് പീഡിപ്പിച്ചു; 2 അധ്യാപകർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ബെംഗളൂരു: മൂഡബിദ്രിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച 3 പേരെ...

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ...

Related News

Popular Categories

You cannot copy content of this page