മദ്യകുംഭകോണം; ഛത്തീസ്ഗഢ് മുൻ എക്‌സൈസ് മന്ത്രി അറസ്റ്റിൽ

റായ്പൂർ: മദ്യ കുംഭകോണ കേസിൽ ഛത്തീസ്ഗഡ് മുൻ എക്‌സൈസ് മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ കവാസി ലഖ്മയെ ഇഡി അറസ്റ്റ് ചെയ്തു. സുക്മയിലെ കോണ്ടയിൽ നിന്നും ആറ് തവണ എംഎൽഎ ആയ നേതാവാണ് കവാസി ലഖ്മ. ദിവസങ്ങൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അഴിമതിയുടെ പ്രതിഫലം മാസതവണയായി കവാസി ലഖ്മ കൈപ്പറ്റിയിരുന്നുവെന്നാണ് കണ്ടെത്തൽ. 2,161 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തൽ. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് അഴിമതിയുടെ ഏറ്റവും വലിയ ഗുണഭോക്താവായിരുന്നു കവാസി ലഖ്മയെന്ന് ഇഡി പറഞ്ഞു. ലഖ്മയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.
TAGS: NATIONAL | ARREST
SUMMARY: Chhattisgarh liquor scam, Former minister, Congress MLA Kawasi Lakhma arrested