Sunday, July 27, 2025
23.5 C
Bengaluru

മുഡ; ബെംഗളൂരുവിലെയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലയും മൈസൂരുവിലെയും വിവിധയിടങ്ങളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഇരു നഗരങ്ങളിലെയും ഒമ്പത് സ്ഥലങ്ങളിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഇഡി ഉദ്യോഗസ്ഥ സംഘം പരിശോധന ആരംഭിച്ചത്.

ബെംഗളൂരുവിലെ ഡോളേഴ്‌സ് കോളനിയിലുള്ള പ്രമുഖ ബിൽഡറുടെ വീട്ടിലും റെയ്ഡ് നടന്നു. മുഡ കേസുമായി ബന്ധപ്പെട്ട ബിൽഡറുടെ അനധികൃത പണമിടപാടുകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അടുത്തിടെ കേസുമായി ബന്ധപ്പെട്ട് എട്ട് മുഡ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം പുറത്തായത്. നിലവിലെ റെയ്‌ഡിൽ നിർണായക രേഖകൾ പലയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.

നേരത്തെ ഒക്ടോബർ 18ന് മൈസൂരുവിലെ മുഡ ഓഫീസിലും മറ്റ് ചില സ്ഥലങ്ങളിലും ഏജൻസി പരിശോധന നടത്തിയിരുന്നു. കേസിലെ നാലാം പ്രതി ഭൂവുടമ ജെ.ദേവരാജുവിൻ്റെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു.

 

TAGS: BENGALURU | MUDA SCAM
SUMMARY: ED Officials raid at several locations in bengaluru and mysore

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കില്‍ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവെച്ച ജയില്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

കൊല്ലം: ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്കുവെച്ച...

ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; 4 മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന

റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ വധിച്ച്‌ സുരക്ഷാസേന. ബിജാപൂർ ജില്ലയിലാണ്...

ഗോവിന്ദച്ചാമി ജയില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കണ്ണൂര്‍...

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയില്‍

കൊല്ലം: എരൂരില്‍ ഭർത്താവിനെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആഴാത്തിപ്പാറ...

Topics

ബെംഗളൂരുവിൽ 5 ദിവസം മഴ തുടരും; കുംടയിൽ ചുരത്തിൽ മണ്ണിടിച്ചിൽ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 ദിവസം കൂടി മഴ തുടരാൻ സാധ്യതയെന്ന്...

കൊടുംക്രൂരത; ബെംഗളൂരുവിൽ സഹോദരന്റെ രണ്ടുമക്കളെ യുവാവ് ചുറ്റികകൊണ്ട്‌ അടിച്ചുകൊന്നു

ബെംഗളുരു: സഹോദരന്റെ എട്ടും ആറും വയസ്സുള്ള ആൺകുട്ടികളെ യുവാവ് ചുറ്റികയും ഇരുമ്പുവടിയും...

ബെംഗളൂരുവിൽ ജ്വല്ലറി മോഷണം; മുഖംമൂടി സംഘം കളിതോക്ക് ചൂണ്ടി 18 ലക്ഷം രൂപയുടെ സ്വർണം കവർന്നു

ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി...

ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രക്ഷോഭത്തിന് ബിജെപി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കുന്നതിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ബിജെപി....

ലാൽബാഗിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു

ബെംഗളൂരു: ലാൽബാഗ് ബൊട്ടാനിക്കൽ ഗാർഡനിൽ ആദ്യ ഭിന്നശേഷി സൗഹൃദ ശുചിമുറി തുറന്നു....

ബെംഗളൂരു വിമാനത്താവളത്തിനു വീണ്ടും വ്യാജ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വീണ്ടും വ്യാജ ബോംബ് ഭീഷണി...

യാത്രാ സൗകര്യം ഉറപ്പാക്കിയാൽ 95% യാത്രക്കാരും പൊതുഗതാഗത മാർഗങ്ങളിലേക്കു മാറാൻ തയാറെന്ന് സർവേ

ബെംഗളൂരു: നഗരത്തിലെ സ്വകാര്യ വാഹന യാത്രക്കാരിൽ 95 ശതമാനവും തുടർയാത്ര സൗകര്യം...

ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന്...

Related News

Popular Categories

You cannot copy content of this page