മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകള്‍ക്കെതിരെ കേസ്


തിരുവനന്തപുരം: വർക്കലയില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്നും പുറത്താക്കി ഗേറ്റടച്ചുപൂട്ടിയ മകള്‍ക്കെതിരെ കേസ്. സംഭവത്തില്‍ മകളായ സിജിക്കും ഭർത്താവിനുമെതിരെ അയിരൂർ പോലീസ് കേസെടുത്തു. ഇന്നലെയാണ് ഇവർ പ്രായമായ മാതാപിതാക്കളോട് ഈ ക്രൂരത കാട്ടിയത്. പണം കിട്ടിക്കഴിഞ്ഞപ്പോള്‍ തങ്ങളെ മകള്‍ക്ക് വേണ്ടായെന്നും തങ്ങള്‍ നല്‍കിയ പണം ഉപയോഗിച്ച്‌ നിർമ്മിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ ഇറക്കി വിട്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞു.

മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നു. അത് ഉപയോഗിച്ച്‌ നിർമിച്ച വീട്ടില്‍ നിന്നാണ് തങ്ങളെ പുറത്താക്കിയത്. സബ് കളക്ടറെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. വീട്ടില്‍ താമസിക്കാൻ അനുവാദം ഇല്ലെങ്കില്‍ പണം തിരികെ നല്‍കണമെന്നും വൃദ്ധ ദമ്പതികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വർക്കലയിലെ മകള്‍ മാതാപിതാക്കളെ പുറത്താക്കിയ ഗേറ്റ് അടച്ചത്. 79 വയസ്സുള്ള സദാശിവനെയും ഭാര്യ 73 വയസ്സുള്ള സുഷമ്മയെയുമാണ് മകള്‍ സിജി വീടിന് പുറത്താക്കിയത്.

നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവർ മാതാപിതാക്കളെ വീടിനുള്ളില്‍ കയറ്റാൻ തയ്യാറായില്ല. പിന്നീട് അയിരൂർ പോലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല. നേരത്തെയും സിജി മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പിന്നാലെ ഇവരെ വൃദ്ധസദനത്തിലേക്ക് പോലീസ് മാറ്റുകയായിരുന്നു.

TAGS :
SUMMARY : A case against the daughter who threw her parents out of the house


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!