പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം; ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു

0
93

ബെംഗളൂരു: പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐപിഎസ് പ്രൊബേഷണറി ഓഫീസർ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ (25) ആണ് മരിച്ചത്. ഹാസനിലാണ് സംഭവം. കർണാടകയിൽ ആദ്യ പോസ്റ്റിംഗിനായി പോകവേയാണ് അപകടമുണ്ടായത്. ഹാസൻ എസ്പിയായി ചാർജ് എടുക്കാനിരിക്കുകയായിരുന്നു അദ്ദേഹം.

വാഹനമോടിച്ചിരുന്ന കോൺസ്റ്റബിൾ മഞ്ജേഗൗഡയെ ഗുരുതരപരുക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാസന് സമീപം കിട്ടനെയിൽ വെച്ച് ഞായറാഴ്ച വൈകിട്ട് 4.20-ഓടെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു. ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. ഹർഷ് ബർധനെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോർ ഉണ്ടാക്കി ബെംഗളുരുവിൽ എത്തിക്കാൻ ആയിരുന്നു തീരുമാനം.

TAGS: KARNATAKA | ACCIDENT
SUMMARY: IPS officer dies in road accident in Karnataka

LEAVE A REPLY

Please enter your comment!
Please enter your name here