താല്‍ക്കാലിക ആശ്വാസം; അല്ലു അര്‍ജുന് ഇടക്കാലജാമ്യം

ഹൈദരാബാദ്: തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചത്.

നടനാണെങ്കിലും ഒരു പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അർജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഇന്ന് ഉച്ചയോടെയാണ് അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തി ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. ശേഷം ചിക്ടപള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷും അച്ഛന്‍ അല്ലു അരവിന്ദും സ്റ്റേഷനിലെത്തിയിരുന്നു.

ഭർത്താവിനും 2 ആണ്‍മക്കള്‍ക്കുമൊപ്പം പുഷ്പ 2 കാണാനെത്തിയ രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. പത്തരയോടെ ഷോ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ നടനെത്തിയതറിഞ്ഞ് ആള്‍ക്കൂട്ടം ഉള്ളിലേക്ക് ഇടിച്ചുകയറുകയും പിന്നീട് സംഘർഷം ഉണ്ടാകുകയുമായിരുന്നു. സംഘർഷത്തിനിടയില്‍ ശ്വാസംമുട്ടി തളർന്നുവീണ രേവതിക്ക് പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS : ALLU ARJUN
SUMMARY : Allu Arjun granted interim bail

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വിക്ടറി വിമൻസ് കോൺഫറൻസ് സമാപിച്ചു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തീയ വനിതകളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച...

50-ാമത് വയലാര്‍ പുരസ്കാരം ആര്‍ രാജശ്രീക്ക്

തിരുവനന്തപുരം: 2026ലെ വയലാർ രാമവർമ്മ മെമ്മോറിയല്‍ സാഹിത്യ അവാർഡ് ആർ. രാജശ്രീയ്ക്ക്....

സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം...

കരുതലിന്റെ സ്പർശമായി പ്രോജക്ട് ഷെൽട്ടർ മൂന്നാം വർഷത്തിലേക്ക്;  50 വീടുകൾ കൈമാറി, അടുത്ത വര്‍ഷത്തിനുള്ളില്‍ 50 വീടുകൾ കൂടി

ബെംഗളൂരു: സ്വന്തമായി ഒരു കൂരയെന്നത് സ്വപ്നം മാത്രമായവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ പുതിയൊരു...

രണ്ടാം വളവില്‍ ടൂറിസ്റ്റ് ബസ് കാറിലിടിച്ചു; താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പുലർച്ചെ മുതല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം...

ബിജെപിക്ക് ആശ്വാസം; രാജി പിൻവലിച്ച്‌ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ഒടുവില്‍ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗണ്‍സിലർ ആർ ശ്രീലേഖ രാജി...

കമാനങ്ങളില്ലാത്ത വീട്

രമാ പ്രസന്ന പിഷാരടി കമാനങ്ങളൊന്നുമില്ലാത്ത സാധാരണ വീടായിരുന്നു അത്. ആദ്യം വന്നവർ ചോദിച്ചു, ഇത് സ്വന്തം...

Related Articles

Popular Categories